ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

അബുദബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചനീയറായി ജോലി ചെയ്യുകയായിരുന്നു ഹരിരാജ്

ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
dot image

യുഎഇയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നാട്ടിലേക്ക് പോകാൻ ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ യാത്രയാക്കി താമസസ്ഥലത്ത് മടങ്ങിയെത്തിയതിന് ശേഷമാണ് യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവനാണ് മരിച്ചത്. 37 വയസായിരുന്നു.

അബുദബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചനീയറായി ജോലി ചെയ്യുകയായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏക മകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കി താമസ്ഥലത്തെത്തിയ ഹരിരാജ് കുഴഞ്ഞുവീണു. പിന്നാലെ സുഹൃത്തുക്കൾ ഹരിരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീഹരിയിൽ എം വി സുദേവന്റെയും ബീനാ സുദേവന്റെയും മകനാണ് ഹരിരാജ്. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിൽ ഡോക്ടറാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

Content Highlights: Malayali youth collapses and dies in UAE

dot image
To advertise here,contact us
dot image