ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ 'പണി കിട്ടും'

കേരളത്തില്‍ നിന്ന് പോലും നിരവധി പേരാണ് ഇപ്പോള്‍ ഈ രാജ്യത്തേക്ക് യാത്ര പോകുന്നത്.

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ 'പണി കിട്ടും'
dot image

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്.

ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ സംസ്‌കാരവുമെല്ലാം ലോകമെമ്പാടുമുള്ള സഞ്ചാരികളെ കസാഖിസ്ഥാനിലേക്ക് ആകര്‍ഷിക്കുകയാണ്.

Kazakhstan

പക്ഷെ അവിടെ എത്തിയാല്‍ ഒരു കാര്യം ശ്രദ്ധിക്കണം. ചൂളമടിക്കാന്‍ നില്‍ക്കരുത്. കാരണം ചൂളമടിക്കുന്നത് അശുഭമായാണ് കസാഖിസ്ഥാനികള്‍ കരുതുന്നത്. വീടിന് അകത്തിരുന്ന് ചൂളമടിക്കുന്നത് കുടുംബത്തിലെ നല്ലതിനെയെല്ലാം അകറ്റികളയുമെന്നാണ് ഇവരുടെ വിശ്വാസം. സമ്പത്തും ആരോഗ്യവും നഷ്ടപ്പെടുമെന്നും ജീവിതത്തില്‍ ദൗര്‍ഭാഗ്യങ്ങള്‍ വരുമെന്നും ഇവര്‍ കരുതുന്നു.

ഇത് കസാഖിസ്ഥാനിലെ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന ഒരു കാര്യമായതിനാല്‍ അവിടെ വീടുകളിലിരുന്ന് ചൂളമടിക്കുന്നവരെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല. രാത്രിയിലാണെങ്കില്‍ പുറത്താണെങ്കിലും ഇവര്‍ ചൂളമടിക്കാന്‍ നില്‍ക്കാറില്ല.

ചൂളമടിക്കുന്നതിനെതിരെ നിയമം ഒന്നുമില്ലെങ്കില്‍ നാട്ടുകാര്‍ക്ക് മുഷിപ്പ് തോന്നാതിരിക്കാന്‍ ചൂളമടി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് കസാഖിസ്ഥാന്‍ സന്ദര്‍ശിച്ചവര്‍ പറയുന്നത്.

പുറത്തുനിന്നുള്ളവര്‍ക്ക് ഇതെല്ലാം അന്ധവിശ്വാസമായി മാത്രമായിരിക്കാം തോന്നിയേക്കാം. പക്ഷെ ഓരോ നാട്ടിലും ഇത്തരത്തിലുള്ള ചില വിശ്വാസങ്ങളുണ്ടാകാറുണ്ട് എന്നാണ് യാത്രികരില്‍ ചിലര്‍ പറയുന്നത്.

Kazakhstan

കസാഖിസ്ഥാനിലുള്ളവര്‍ അതിഥികളെ ഏറെ ഹൃദ്യമായി സ്വീകരിക്കുന്നവരാണെന്നാണ് ടൂറിസ്റ്റുകളുടെ പൊതു അഭിപ്രായം. കസാഖിസ്ഥാന്റെ വ്യത്യസ്തമായ വേഷവിധാനവും വസ്ത്രങ്ങളും ഭക്ഷണരീതികളുമെല്ലാം ആരുടെയും മനം കവരുമെന്നും നിരവധി പേര്‍ പറയുന്നുണ്ട്.

Content Highlights: whistling is considered bad luck in  Kazakhstan

dot image
To advertise here,contact us
dot image