ഇവിഎം ഇനി 'കളറാകും'! തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുത്തന്‍ പരിഷ്‌കരണം

എല്ലാ പൗരന്മാരും സമ്മതിദാന അവകാശം കൃത്യമായി ഉപയോഗിക്കണമെന്നും ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു

ഇവിഎം ഇനി 'കളറാകും'! തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുത്തന്‍ പരിഷ്‌കരണം
dot image

ബിഹാര്‍ തെരഞ്ഞെടുപ്പിൽ പുതിയ പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ദിവസം ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിഹാര്‍ തെരഞ്ഞെടുപ്പോടെ ഇവിഎമ്മിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.


ഇവിഎമ്മിൽ പതിപ്പിക്കുന്ന ബാലറ്റ് പേപ്പറിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ആളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് നിലവിൽ പരാതിയുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നം വ്യക്തമാണെങ്കിലും സീരിയല്‍ നമ്പര്‍ ചെറുതായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തുടനീളം പുതിയ പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. സീരിയല്‍ നമ്പര്‍ വലുതാക്കുന്നതിനൊപ്പം സ്ഥാനാര്‍ത്ഥിയുടെ കളര്‍ ഫോട്ടോ ആകും ഇനി ഇവിഎമ്മിൽ പ്രദർശിപ്പിക്കുന്ന ബാലറ്റ് പേപ്പറിൽ ഉണ്ടാവുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ന്നില്ല പുതിയ 17 നപടികള്‍ കൂടി ബിഹാര്‍ തെരഞ്ഞെടുപ്പെന്റെ ഭാഗമായി നടപ്പിലാക്കും. ഇതില്‍ ചിലത് തെരഞ്ഞെടുപ്പ് നടത്തിപ്പിലും ബാക്കിയുള്ളവ കൗണ്ടിങ് നടക്കുമ്പോഴുമാകും നടപ്പാക്കുക.

ബിഹാറില്‍ നടന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സഹകരിച്ച വോട്ടര്‍മാര്‍ക്ക് ഗ്യാനേഷ് കുമാര്‍ നന്ദി അറിയിച്ചു. ഇലക്ടോറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരാണ് വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നത്. ബിഹാറില്‍ 243 നിയമസഭ മണ്ഡലത്തിലും ഓരോ EROമാരാണ് ഉള്ളത്. ഇവര്‍ക്കൊപ്പം 90,270 BLOമാരും ചേര്‍ന്നാണ് 22 വര്‍ഷത്തിന് ശേഷം വോട്ടര്‍പട്ടിക പരിഷ്‌കരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 22ന് ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. എല്ലാ പൗരന്മാരും സമ്മതിദാന അവകാശം കൃത്യമായി ഉപയോഗിക്കണമെന്നും ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.
Content Highlight: Bihar to be first state with coloured EVM ballots and candidate photos

dot image
To advertise here,contact us
dot image