തലവേദനയ്‌ക്കൊന്നും ലീവ് തരാന്‍ പറ്റില്ല,നീ സ്‌കൂളില്‍ അല്ല പോകുന്നത്: ബോസുമായുള്ള ചാറ്റ് പുറത്ത് വിട്ട് യുവതി

തലവേദനയുമായി ഒരാള്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന അടിക്കുറുപ്പോടെയാണ് പോസ്റ്റ്

തലവേദനയ്‌ക്കൊന്നും ലീവ് തരാന്‍ പറ്റില്ല,നീ സ്‌കൂളില്‍ അല്ല പോകുന്നത്: ബോസുമായുള്ള ചാറ്റ് പുറത്ത് വിട്ട് യുവതി
dot image

തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ ചർച്ചകളിൽ എപ്പോഴും ഇടം പിടിക്കാറുള്ള ഒരു വിഷയമാണ്. ജോലി സമ്മര്‍ദ്ദവും സാലറിയുമെല്ലാം ഈ ചര്‍ച്ചകളില്‍ പ്രധാനപ്പെട്ടവയാണ്. അത്തരത്തിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'എൻ്റെ മാനേജരോട് ഞാന്‍ അവധി ചോദിക്കുമ്പോള്‍' എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ശാരീരിക ബുദ്ധിമുട്ട് അറിയിച്ചിട്ടും അത് നിരസിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥന്റെ ചാറ്റും യുവതി പങ്കുവെച്ചിട്ടുണ്ട്.

തലവേദനയുമായി ഒരാള്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന അടിക്കുറുപ്പോടെയാണ് പോസ്റ്റ്. തലവേദനയുണ്ടെന്ന് ജീവനക്കാരന്‍ പറയുമ്പോള്‍ എന്നാല്‍ മരുന്ന് കഴിച്ചിട്ട് വരൂ എന്ന് പറയുന്നതായി ചാറ്റില്‍ കാണാം. പിന്നാലെ മരുന്ന് കഴിച്ച് നോക്കട്ടെ ശരിയായാല്‍ വരാമെന്ന് ജീവനക്കാരന്‍ പറയുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം തനിക്ക് തലവേദന കുറവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചപ്പോള്‍ തലവേദനയ്‌ക്കൊന്നും ലീവ് തരാന്‍ കഴിയില്ലെന്നും നീ സ്‌കൂളില്‍ അല്ല ഇപ്പോള്‍ പഠിക്കുന്നതെന്നും മാനേജര്‍ പറയുന്നു. കമ്പനിക്ക് നിങ്ങളെ ആവശ്യമുണ്ട്. അതിനാല്‍ ആവശ്യമെങ്കില്‍ വിശ്രമിച്ച ശേഷം ഓഫീസിലേക്ക് വരുകയെന്നും മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്.

My manager when I ask for a leave
byu/Warthei inIndianWorkplace

നിരവധിപേരാണ് ജോലി സ്ഥലങ്ങളിലെ ഇത്തരം അനുഭവങ്ങൾ വിവരിച്ച് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ അറിയിച്ചിരിക്കുന്നത്. മാനേജര്‍ പറയുന്നത് കേള്‍ക്കാതെ ശരീരം പറയുന്നത് കേള്‍ക്കൂ, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഒരാള്‍ പറയുന്നു.

നിങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ അവധി എടുക്കാനുള്ള അവകാശവുമുണ്ടെന്നും അതില്‍ മറ്റെരാളുടെ അനുവാദം നേടേണ്ടതില്ലെന്നും മറ്റൊരാള്‍ പറയുന്നു. നിങ്ങളുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കടന്നു കയറാന്‍ ആരെയും അനുവദിക്കരുതെന്ന് മറ്റൊരാള്‍ അറിയിച്ചു.

Content Highlights- 'You can't give me leave for a headache, you're not going to school,' woman reveals chat with boss

dot image
To advertise here,contact us
dot image