തിരുമ്മൽ ചികിത്സയുടെ മറവിൽ പീഡനശ്രമം; ചേർത്തല സ്വദേശി അറസ്റ്റിൽ

കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടില്‍ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു ഇയാള്‍

തിരുമ്മൽ ചികിത്സയുടെ മറവിൽ പീഡനശ്രമം; ചേർത്തല സ്വദേശി അറസ്റ്റിൽ
dot image

കൊല്ലം: കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന് അറിയപ്പെടുന്ന സഹലേഷ് കുമാറാണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടില്‍ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു ഇയാള്‍. എത്ര പഴക്കമുള്ള വേദനയും മാറ്റി നല്‍കും എന്ന ഇയാളുടെ സോഷ്യല്‍ മീഡിയ പരസ്യം കണ്ടാണ് കണ്ണൂര്‍ സ്വദേശിനി പ്രതിയെ സമീപിക്കുന്നത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് നേരെ പ്രതി ലൈംഗികാതിക്രമ ശ്രമം നടത്തുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസില്‍ യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടി.

Content Highlight; Accused arrested for attempting to rape a woman undergoing treatment in Karunagappally

dot image
To advertise here,contact us
dot image