
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ഏജന്റുമാര്‍ ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ച് നിരവധി ടിക്കറ്റുകള്‍ വാങ്ങുന്നു എന്ന് കണ്ടെത്തിയതോടെയാണ് റെയില്‍വേയുടെ ഈ നീക്കം. ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പിലാകും.
കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആധാര്‍ വിവരങ്ങള്‍ നല്കുന്ന ഉപയോക്താക്കള്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 10 മിനിറ്റ് മുന്‍ഗണനാ സമയം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അംഗീകൃത ഐആര്‍സിടിസി ഏജന്റുമാരെ അനുവദിക്കില്ല.
ഓട്ടോമേറ്റഡ് ടൂള്‍ ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന 2.4 കോടിയിലേറെ അക്കൗണ്ടുകളാണ് ആറ് മാസത്തിനുളളില്‍ റെയില്‍വേ ബ്ലോക്ക് ചെയ്തത്. ആധാര്‍ വിവരം ശരിയല്ല എന്ന് കാണുന്ന അക്കൗണ്ടുകള്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. സംശയാസ്പദമായ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യും.
മെയ് 24 മുതല്‍ ജൂണ്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരം തത്കാല്‍ ടിക്കറ്റ് വിന്‍ഡോ തുറന്നാല്‍ 10 മിനിറ്റിനുളളില്‍ത്തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ് തീര്‍ന്നിരുന്നു. 62 ശതമാനത്തോളം എസി ടിക്കറ്റ് 10 മിനിറ്റിനുളളില്‍ ബുക്ക് ചെയ്യപ്പെട്ടു. നോണ്‍ എസിയില്‍ 66 ശതമാനത്തോളം ബുക്ക് ചെയ്തതായി കണ്ടെത്തി. ഏജന്റുമാര്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ടിക്കറ്റ് ഒന്നിച്ച് ബുക്ക് റിസര്‍വ് ചെയ്യുന്നതായിട്ടായിരുന്നു ആക്ഷേപം ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഐആര്‍സിടിസി മൂന്നര കോടിയോളം വ്യാജ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ആധാര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് തത്കാല്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങുന്ന ആദ്യ 10 മിനിറ്റിനുള്ളില്‍ മുന്‍ഗണനാ ബുക്കിംഗ് ലഭിക്കും. ഇനി ഐആര്‍സിടിസി അംഗീകൃത ഏജന്റുമാര്‍ക്ക് പോലും തത്കാല്‍ വിന്‍ഡോ തുറന്ന് ആദ്യ 10 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമില്ല. അതിനാല്‍, നിങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ടില്‍ ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന് പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമായി മാറും.
Content Highlights :E-Aadhaar verification now mandatory to book Tatkal tickets. Scheme to be implemented by the end of this month