എറണാകുളം: കനത്ത മഴയെ തുടർന്ന് കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ വൈകി ഓടുന്നു. ട്രാക്കുകളിൽ മരം വീണതും കനത്ത മഴയും കാരണമാണ് ട്രെയിനുകൾ വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന നിരവധി ട്രെയിനുകളാണ് വെെകി ഓടികൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രിയിലും ട്രെയിനുകള്‍ വെെകിയിരുന്നു. രാത്രി 9.30 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ജനശതാബ്ദി രാത്രി 1.30 ന് ആണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്.