വിസയില്ലാതെ ഫിലിപ്പീൻസിൽ പോയാലോ; നടപടിക്രമങ്ങൾ ഇങ്ങനെ

വിസയില്ലാതെ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകിയ ഏറ്റവും പുതിയ രാജ്യമാണ് ഫിലിപ്പീൻസ്

dot image

നി മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ ഫിലിപ്പീൻസിൽ പോകാം. ഫിലീപ്പിൻസ് എംബസിയാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ ഫിലിപ്പീൻസിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കിയത്. വിസയില്ലാതെ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകിയ ഏറ്റവും പുതിയ രാജ്യമാണ് ഫിലിപ്പീൻസ്. ഇളം പച്ചയും, നീലയും നിറങ്ങൾ കലർന്ന ജലാശയവും, നിരവധി ബീച്ചുകളും, അഗ്നിപർവ്വതങ്ങളുമെല്ലാം ഫിലീപ്പീൻസിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. വിസ വേണ്ടാത്തതിനാൽ നടപടിക്രമങ്ങളിലുണ്ടായിരിക്കുന്ന ഇളവ് സഞ്ചാരികൾക്ക് കൂടുതൽ ആവേശം പകരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതുക്കിയ നിയമത്തിൽ രണ്ട് തരത്തിലുള്ള ഹ്രസ്വയാത്രകളാണ് വിസയില്ലാതെ നടത്താൻ കഴിയുക.

14 ദിവസത്തെ യാത്ര
14 ദിവസം വരെയുള്ള വിനോദ സഞ്ചാര യാത്രകൾക്ക് ഇന്ത്യക്കാർ ഫിലിപ്പീൻ വിസ എടുക്കേണ്ടതില്ല. എന്നാൽ അവിടെ എത്തിയശേഷം വിസയില്ലാതെ കൂടുതൽ കാലം ഫിലിപ്പീൻസിൽ കഴിയാനോ, കാലാവധി നീട്ടിയെടുക്കാനോ കഴിയില്ല. ടൂറിസത്തിനായി ഫിലിപ്പീൻസ് സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമായിരിക്കും ഈ നിയമം ബാധകം.

നിബന്ധനകൾ

  1. കുറഞ്ഞത് ആറ് മാസത്തെ കാലാവധി ബാക്കിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
  2. ഹോട്ടൽ ബുക്കിങ് പോലുള്ള നിങ്ങൾ തിരഞ്ഞെടുത്ത താമസസൗകര്യത്തിന്റെ രേഖകൾ കൈവശമുണ്ടായിരിക്കണം.
  3. ഫിലിപ്പൈൻസിൽ ചിലവഴിക്കുന്നതിന് നിങ്ങളുടെ കയ്യിൽ മതിയായ പണമുണ്ട് എന്നതിനുള്ള രേഖകൾ. (ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സാലറി സർട്ടിഫിക്കറ്റ് പോലുള്ളവ)
  4. തിരികെ വരുന്നതിനായി ബുക്ക് ചെയ്ത കൺഫേംഡ് ടിക്കറ്റ് കൈവശമുണ്ടായിരിക്കണം.
  5. ഫിലിപ്പീനിന്റെ ഇമിഗ്രേഷൻ ചരിത്രത്തിൽ നിങ്ങളെക്കുറിച്ച് മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല.

30 ദിവസത്തെ യാത്ര
ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക, കാനഡ, സിങ്കപ്പൂർ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാലിഡ് വിസയോ, സ്ഥിര താമസത്തിനുള്ള അനുമതിയോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ഫിലിപ്പീൻസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 30 ദിവസങ്ങൾ വരെയാണ് ഇത്തരം യാത്രകളിൽ യാത്രക്കാരന് ഫിലിപ്പീൻസിൽ ചെലവഴിക്കാൻ കഴിയുക.

നിബന്ധനകൾ

  1. മുകളിൽ പറയുന്ന രാജ്യങ്ങളിൽ വിസയോ, സ്ഥിര താമസത്തിനുള്ള പെർമിറ്റോ ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
  2. ആറ് മാസത്തിലധികം കാലാവധിയുള്ള പാസ്‌പോർട്ട്.
  3. തിരികെ വരാനുള്ള കൺഫേംഡ് ടിക്കറ്റ്
  4. ഫിലിപ്പീൻ ഇമിഗ്രേഷൻ ചരിത്രത്തിലുള്ള മോശമല്ലാത്ത പരാമർശം

ബോറോക്കെ, എല്‍ നിഡോ തുടങ്ങിയ അതിസുന്ദരമായ ബീച്ചുകള്‍ മുതല്‍ നിരവധി കാഴ്ച്ചകളാണ് ഫിലിപ്പീന്‍സില്‍ ആസ്വദിക്കാനുള്ളത്. നീലയും പച്ചയും കലര്‍ന്ന നദികളും, പുഴകളും തടാകങ്ങളും, വ്യത്യസ്ത സംസ്‌കാരത്തില്‍ ജീവിക്കുന്ന ആളുകളുമെല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രത്യേകതകളാണ്.

Content Highlight; Philippines Grants Visa-Free Entry to Indian Passport Holders

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us