വിമാനത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾ; പ്രാവുകള്‍ കാരണം വൈകിയത് ഒരു മണിക്കൂറോളം

വിമാനം പറക്കാന്‍ ഒരുങ്ങുന്നതിന് തൊട്ടുമുന്‍പ് പ്രാവുകള്‍ വിമാനത്തിനകത്ത് കയറിയത് ആളുകളില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു

dot image

വിമാനത്തിനകത്ത് രണ്ട് പക്ഷികള്‍ കയറിയതിനെ തുടർന്ന് ടേക്ക് ഓഫ് വൈകിയത് ഒരു മണിക്കൂറോളം. മിനിയപ്പോസിലെ ഒരു വിമാനത്താവളത്തിലാണ് രണ്ട് പ്രാവുകള്‍ വിമാനത്തിനകത്ത് കയറിയത്. മിനിയപ്പോസില്‍ നിന്നും വിസ്‌കോണ്‍ലിനിലെ മാഡിസണിലേക്കുള്ള വിമാനമാണ് കഴിഞ്ഞ ദിവസം വിചിത്രമായ സംഭവങ്ങൾ കാരണം വൈകിയത്.


പക്ഷികളെ പുറത്തെത്തിക്കാന്‍ ജീവനക്കാരും യാത്രക്കാരും ഏറെ ബുദ്ധിനമുട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു യാത്രക്കാരന്‍ പങ്കുവച്ച വീഡിയോയില്‍ മറ്റൊരാള്‍ തന്റെ ജാക്കറ്റ് ഉപയോഗിച്ച് പക്ഷിയെ പിടിക്കാന്‍ ശ്രമിക്കുന്നത് കാണാം. രണ്ട് പ്രാവുകള്‍ വിമാനത്തില്‍ കയറിയിട്ടുണ്ടെന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിവരം എല്ലാവരും അറിയുന്നത്.


വിമാനം പറക്കാന്‍ ഒരുങ്ങുന്നതിന് തൊട്ടുമുന്‍പ് പ്രാവുകള്‍ വിമാനത്തിനകത്ത് കയറിയത് ആളുകളില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വിമാനം പുറപ്പെടുന്നതിന് മുന്‍പ് ബാഗേജ് ഹാന്‍ഡില്‍ ചെയ്യുന്നവര്‍ എത്തുകയും ഒരു പ്രാവിനെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം മറ്റൊരു പ്രാവിനെ കൂടി വിമാനത്തിനുള്ളില്‍ കണ്ടെത്തി. പിന്നീട് അതിനെയും പുറത്തെത്തിച്ച ശേഷമായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്.


119 യാത്രക്കാരും 5 ജീവനക്കാരുമുണ്ടായിരുന്ന വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തി. സംഭവത്തില്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സ് ക്ഷമാപണം നടത്തിയിരുന്നു.

Content Highlight; Two Pigeons Cause Chaos on Delta Flight from Minneapolis to Madison

dot image
To advertise here,contact us
dot image