
അന്താരാഷ്ട്ര യാത്രകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ രാജ്യവ്യാപകമായി ചിപ്പ് അധിഷ്ഠിത ഇ-പാസ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഇ- പാസ്‌പോര്‍ട്ടുകളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) ചിപ്പും ആന്റിനയും ഉണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിപ്പുകള്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ഡാറ്റ-ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കും. ഇതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. ഇത് കൂടുതല്‍ സുരക്ഷിതമായ ഓപ്ഷനാണ്. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം പതിപ്പ് 2.0 ടെ ഭാഗമായി ഈ ഇ-പാസ്‌പോര്‍ട്ടുകളുടെ പൈലറ്റ് റോള്‍ഔട്ട് 2024 ഏപ്രില്‍ 1 ന് ആരംഭിച്ചു.
ജര്‍മനി, അമേരിക്ക, യുകെ തുടങ്ങി സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളിലെല്ലാം ഇതിനോടകംതന്നെ ബയോമെട്രിക് അധിഷ്ഠിത യാത്രാരേഖകള്‍ ഉണ്ട്. സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രാദേശിക പാസ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത്. നിലവില്‍ ചെന്നൈ, ജയ്പൂര്‍, ഹൈദരാബാദ്, നാഗ്പൂര്‍, അമൃത് സര്‍, ഗോവ, റായ്പൂര്‍, സൂററ്റ്, റാഞ്ചി, ഭുവനേശ്വര്‍, ജമ്മു, ഷിംല തുടങ്ങിയ നഗരങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ ഇ- പാസ്‌പോര്‍ട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
2023 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ച യാത്രക്കാര്‍ അവരുടെ ജനന തീയതിയുടെ ഏക തെളിവായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കണം. 2023 ഒക്ടോബറിനു മുമ്പ് ജനിച്ചവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോഴും നിങ്ങളുടെ പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സര്‍വീസ് രേഖകള്‍ തെളിവായി ഉപയോഗിക്കാം.
വീട്ടുവിലാസം ചേര്‍ക്കണം
പുതിയ നിയമങ്ങള്‍ അനുസരിച്ച് നിങ്ങളുടെ വിലാസം ഇനി പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ അച്ചടിക്കില്ല. പകരം നിങ്ങളുടെ വിലാസം ഡിജിറ്റലായി ആക്സസ് ചെയ്യുന്നതിന് ഒരു ബാര്‍കോഡ് സ്‌കാന്‍ ചെയ്യും.
മാതാപിതാക്കളുടെ പേരുകള്‍ നീക്കം ചെയ്യുക
ഇനി മുതല്‍ നിങ്ങളുടെ മാതാപിതാക്കളുടെ പേരുകള്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ അച്ചടിക്കില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.
Content Highlights :Chip-based passports coming soon, what are the passport rules?