

പലതരത്തിലുള്ള സുരക്ഷാകാരണങ്ങള്‍കൊണ്ടും സാമ്പത്തികവും പ്രായോഗികവുമായ മറ്റ് കാരണങ്ങള്‍കൊണ്ടും വിമാനങ്ങള്‍ക്ക് സാധാരണയായി വെളള നിറമാണ് നല്‍കാറുള്ളത്. വെളുപ്പ് നിറം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചൂട് ആഗീരണം കുറയ്ക്കുകയും ചെയ്യുന്നു. കാലങ്ങളായി വെളുപ്പ് നിറത്തിലുള്ള വിമാനങ്ങള്‍ മാത്രം കണ്ടുശീലിച്ച നമുക്കിടയിലേക്ക് കറുപ്പ് നിറത്തിലുള്ള ഒരു വിമാനം പറന്നിറങ്ങിയത് 2007 ലാണ്. ആ വിമാനം എയര്‍ ന്യൂസിലന്‍ഡിന്റെയായിരുന്നു. എന്തുകൊണ്ടാണ് ഈ വിമാനത്തിന് കറുപ്പ് നിറം എന്ന് പലര്‍ക്കും സംശയമുണ്ടാവും.
ന്യൂസിലന്‍ഡിന്റെ ദേശീയ നിറമാണ് കറുപ്പ്. 2007 ല്‍ ഫ്രാന്‍സില്‍ നടന്ന റഗ്ബി വേള്‍ഡ്കപ്പ് ആഘോഷത്തിന്റെ ഭാഗമായി ന്യൂസിലന്‍ഡിന്റെ ദേശീയ നിറം പ്രതിഫലിപ്പിക്കുന്നതിനുവേണ്ടി 'ഓള്‍ബ്ലാക്ക് ലുക്ക് ' സ്വീകരിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായാണ് ബ്ലാക്ക് ലൈവറി ബോയിംഗ് 777(ZK-OKH) വിമാനം പുറത്തിറക്കിയത്. ഈ ധീരമായ നീക്കം എയര്‍ ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലായിരുന്നു. പിന്നീട് ഇതിന്റെ മോഡലിലുള്ള ഓരോ വിമാനങ്ങളിലും കുറഞ്ഞത് ഇത്തരത്തിലുള്ള ഒരു മോഡലെങ്കിലും ഉള്‍പ്പെടുത്തി. ഈ നിറംമാറ്റം ന്യൂസിലന്‍ഡിലെ ദേശീയ ഐഡന്റിറ്റിയെയാണ് വെളിപ്പെടുത്തുന്നത്. കറുപ്പ് സാംസ്‌കാരികമായി പ്രതീകാത്മക നിറമായതുകൊണ്ടുതന്നെ അവരുടെ സ്‌പോര്‍ട്ട്‌സ് ജേഴ്‌സി മുതല്‍ ആ നിറത്തിലാണുള്ളത്. എയര്‍ ന്യൂസിലന്‍ഡിന്റെ ബോയിംഗ് 777-300ER ലോകത്തിലെ ഏറ്റവും വലിയ വാണിജ്യാടിസ്ഥാനത്തിലുളള ബ്ലാക്ക്-പെയിന്റ് വിമാനം എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights :Why are Air New Zealand's planes black when most airlines paint them white?