
ചരിത്രത്തിൽ ഇതാദ്യമായി പുനലൂർ തെങ്കാശി പാതയിലൂടെ ബാംഗ്ലൂരിൽ നിന്നുള്ള ട്രെയിൻ ഓടിയെത്തും. ഹുബ്ലിയിൽ നിന്ന് കൊല്ലം വരെയുള്ള ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസാണ് തെന്മല മലനിരകൾക്ക് നടുവിലൂടെ കേരളത്തിലേക്കെത്തുക.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ദീപാവലി തിരക്ക് കുറയ്ക്കാനാണ് ഹൂബ്ലി കൊല്ലം ഹൂബ്ലി 07313/07314 സ്പെഷ്യൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് ഉച്ചക്ക് 3.15ന് ഹൂബ്ലിയിൽ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് SMVT സ്റ്റേഷനിൽ എത്തും. തുടർന്ന് 27ന് വൈകുന്നേരം അഞ്ചുമണിയോടെ കൊല്ലത്തെത്തും. അന്നേ ദിവസം തന്നെ രാത്രി 8.30ക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ, അടുത്ത ദിവസം ഉച്ചക്ക് 11.45ന് ബംഗളൂരുവിലെത്തും. തുടർന്ന് രാത്രി 8.45ന് ഹുബ്ലിയിൽ യാത്ര അവസാനിപ്പിക്കും. ഇരു വശങ്ങളിലേക്കുമായി ഒറ്റ സർവീസ് മാത്രമേ ഉണ്ടാകുകയുള്ളൂ.
Content Highlights: Bangalore train through Punalur route to kollam