റെയിൽവേ സ്‌റ്റേഷനില്‍ വമ്പൻ പോസ്റ്റാണോ? തലചായ്ക്കാൻ സ്ലീപ്പിങ് പോഡുമായി റെയിൽവേ സ്‌റ്റേഷൻ

വൃത്തിയുള്ളതും ബജറ്റ് ഫ്രണ്ട്‌ലിയും സുരക്ഷിതവുമായ താമസസ്ഥലം യാത്രക്കാർക്ക് നൽകുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.

dot image

ഇന്ത്യൻ റെയിൽവേയുടെ ഒരു ഘടന വെച്ച് ട്രെയിനുകൾ വൈകിയെത്തുന്നത് ഒരു സാധാരണക്കാര്യമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പോസ്റ്റ് ആകുന്നവർക്ക് വിശാഖപട്ടണത്ത് നിന്നും ഒരു സന്തോഷവാർത്തയെത്തുന്നുണ്ട്.

വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ സ്ലീപ്പിങ് പോഡുകൾ എത്തിയിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിന് കീഴിലുള്ള വാൾട്ടെർ ഡിവിഷൻ ആണ് വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ലീപ്പിങ് പോഡുകൾ ആരംഭിച്ചത്.

ചികിത്സ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി നിരവധി ആവശ്യങ്ങളുമായി വിശാഖപട്ടണത്തിലേക്കെത്തുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ് ഈ പുതിയ സംവിധാനം. താങ്ങാനാവുന്നതും ആധുനികവുമായ താമസ സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്.

സ്റ്റേഷനിൽ താമസ സൗകര്യത്തിന് പലപ്പോഴും വലിയ ആവശ്യകതയാണ് ഉണ്ടാകാറുള്ളതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ലളിത് ബോഹ്‌റ പറഞ്ഞു. സ്ലീപ്പിങ് പോഡ് സൗകര്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോപോളിറ്റൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് വാൾട്ടെയർ ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വൃത്തിയുള്ളതും ബജറ്റ് ഫ്രണ്ട്‌ലിയും സുരക്ഷിതവുമായ താമസസ്ഥലം യാത്രക്കാർക്ക് നൽകുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. റെയിൽവേ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 3ലെ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ട്രെയിൻ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ തന്നെ യാത്രക്കാർക്ക് സ്ലീപ്പിങ് പോഡ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.

Content Highlights-Sleeping Pods in Vishakapattanam railway station

dot image
To advertise here,contact us
dot image