
പ്ലാസ്റ്റിക് റോഡ്, ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യ സംരംഭം. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടുള്ള ഒരു 'വികസന പാത'.തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടുള്ള പാത ആദ്യം വരുന്നത്.
ജിയോസെല്‍ ടെക്‌നോളജി ഉപയോഗിച്ച് ഭാരത് പെട്രോളിയത്തിന്റെ പങ്കാളിത്തത്തോടുകൂടി കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പാത സാധ്യമാക്കുന്നത്.
കര്‍ശനമായ പരിശോധനയ്ക്ക് ശേഷം പേറ്റന്റിനായി അപേക്ഷ സമര്‍പ്പിക്കും. ഇതില്‍ പങ്കാളികളായിട്ടുള്ള ഭാരത് പെട്രോളിയത്തിലെയും സിആര്‍ആര്‍ഐയിലെയും ശാസ്ത്രജ്ഞര്‍ ഒരു വലിയ നേട്ടമായാണ് ഇതിനെ കണക്കാക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഗോളതല പ്രശ്‌നമായിട്ടാണ് വിദഗ്ധര്‍ കരുതുന്നത്. അതിനാല്‍ തന്നെ ഈ മാലിന്യം ഒരു റോഡ് വികസനത്തിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കുന്നത് വലിയ മുന്നേറ്റമായിരിക്കും കൊണ്ടുവരിക. ഇത് വിജയിക്കുകയാണെങ്കില്‍ മറ്റുരാജ്യങ്ങളിലും സമാന പദ്ധതി നടപ്പാക്കുന്നതിന് രാജ്യത്തിന് പിന്തുണ നല്‍കാന്‍ സാധിക്കും.
എന്താണ് ജിയോസെല്‍ സാങ്കേതികത?
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയോട് ചേര്‍ന്നാണ് ഇത് നിര്‍മിക്കുന്നത്. റോഡ് നിര്‍മിക്കുന്നതിനായി പ്രത്യേക വലിപ്പത്തിലുള്ള ബോക്‌സുകള്‍ നിര്‍മിക്കുകയാണ് ആദ്യപടി. ഇതിലേക്ക് ബിറ്റുമെന്‍ മിക്‌സ് നിറയ്ക്കും. 100 മീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനായി 30 ടണ്‍ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ സാധിക്കും.പ്ലാസ്റ്റിക് വേസ്റ്റിന്റെ ഫലപ്രദമായ വിനിയോഗമാണ് ഇതിലൂടെ സാധ്യമാകുന്നത്.
റോഡുകളുടെ വികസനം സാധ്യമാകും എന്നുമാത്രമല്ല, പ്ലാസ്റ്റിക് വേസ്റ്റുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നതാണ് ഈ പുതിയ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിന്റെ വിശദമായ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: World's First Plastic Road In Delhi