'അബിൻ വർക്കി ബിജെപിയിലേക്ക് വന്നാൽ വലിയപദവികൾ കിട്ടും, പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം'; അനൂപ് ആൻറണി

അബിൻ വർക്കിക്ക് ബിജെപിയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് അനൂപ് ആൻറണി

'അബിൻ വർക്കി ബിജെപിയിലേക്ക് വന്നാൽ വലിയപദവികൾ കിട്ടും, പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം'; അനൂപ് ആൻറണി
dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ അബിൻ വർക്കിയെ കോൺഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. അബിൻ വർക്കി കഴിവുള്ള നേതാവാണ്. അദ്ദേഹം ബിജെപിയിലേക്ക് വന്നാൽ വലിയ പദവികൾ കിട്ടും. കഴിവ് ഉള്ളവർക്ക് ബിജെപിയിൽ കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാമെന്നും അനൂപ് ആന്‍റണി റിപ്പോർട്ടറിനോട് പറഞ്ഞു.

കഴിവുള്ളവരെ ബിജെപി പരിഗണിക്കും. ഏത് വിഭാഗമോ സമുദായമോ ആയാലും കഴിവുണ്ടെങ്കിൽ ദേശീയ സെക്രട്ടറിയോ കേന്ദ്രമന്ത്രിയോ വരെയും ആയേക്കാം. അബിൻ വർക്കിക്ക് ബിജെപിയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യും. കഴിവുള്ള ഏതൊരു ചെറുപ്പക്കാരനും കോൺഗ്രസിലുണ്ടെങ്കിൽ പാർട്ടി വിട്ട് ബിജെപിയിലേക്ക് വരാം. ക്രൈസ്തവ സമുദായത്തിലുള്ളവർക്ക് മാത്രമല്ല എല്ലാ സമുദായത്തിലുള്ളവർക്കും ബിജെപിയിൽ പരിഗണനയുണ്ടാകും. താനും അനിൽ ആൻറണിയും എല്ലാം അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിവുള്ള ചെറുപ്പക്കാരെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. കഴിവുണ്ടെങ്കിൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വരെയാകാം. കഴിവ് മാത്രം ആണ് ബിജെപിക്ക് മാനദണ്ഡം. കോൺഗ്രസിൽനിന്നും ഏത് കഴിവുള്ളവർ വന്നാലും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും അനൂപ് ആന്‍റണി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചതിൽ ഐ ​ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ നിയമനത്തിലെ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കിയും രം​ഗത്തുവന്നിരുന്നു. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പാർട്ടി പറഞ്ഞതെല്ലാം താൻ ചെയ്ട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: kerala youth congress president appointment Anoop Antony reaction

dot image
To advertise here,contact us
dot image