തുടർച്ചയായ പത്ത് പരമ്പരകൾ; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ

ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ.

തുടർച്ചയായ പത്ത് പരമ്പരകൾ; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ
dot image

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. വിന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര ജയമാണിത്.

വിന്‍ഡിസിനെതിരെ തുടര്‍ച്ചയായി പത്ത് ടെസ്റ്റ് പരമ്പരകള്‍ ജയിച്ച ദക്ഷിണാഫ്രിക്കയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമാണ് ദില്ലി ടെസ്റ്റിലെ ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യയും എത്തിയത്.

2002 മുതല്‍ 2025വരെ വിന്‍ഡീസിനെതിരെ കളിച്ച 10 ടെസ്റ്റ് പരമ്പരകളും ജയിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പം എത്തിയത്. 1998-2024 കാലയളവിലാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെതിരെ തോല്‍വിയറിയാതെ 10 പരമ്പരകൾ ജയിച്ചത്.

വിന്‍ഡീസിനെതിരായ ജയത്തോടെ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. എതിരാളികൾക്കെതിരെ തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 27-ാം ടെസ്റ്റിലാണ് ഇന്ത്യ തോല്‍ക്കാതിരുന്നത്.

Content Highlights: India equals South Africa's world record of 10 consecutive series wins

dot image
To advertise here,contact us
dot image