
പല തരത്തിലുള്ള യാത്രാനുഭവങ്ങള്‍ വ്യക്തികള്‍ പങ്കുവെയ്ക്കുന്ന ഒരിടമാണ് സോഷ്യല്‍ മീഡിയ. ഒരേ സമയം, നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. അത്തരത്തില്‍ ഒരു യുവതി തനിക്ക് നേരിട്ട ഒരു മോശം അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ക്യാബ് ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം തന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നുവെന്നാണ് യുവതി പോസ്റ്റില്‍ പറയുന്നത്.
എന്താണ് സംഭവം ?
ഗുരുഗ്രാമിലേക്ക് യാത്ര ചെയ്യവെയാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. യാത്രയ്ക്കായി താനൊരു ക്യാബായിരുന്നു തിരഞ്ഞെടുത്തതെന്ന് പോസ്റ്റില്‍ യുവതി പറയുന്നു. ഒരു ആപ്പ് വഴിയാണ് ക്യാബ് ബുക്ക് ചെയ്തതെന്നും ഡ്രൈവറിന് നല്ല ഉദ്ദേശ്യത്തോടെ നല്‍കിയ ടിപ്പ് പിന്നീട് തനിക്ക് വിനയായെന്നുമാണ് യുവതി പറയുന്നത്.
'ആ ടാക്‌സിക്കാരനെ കണ്ടപ്പോള്‍ വളരെ നല്ലയാളാണെന്ന് എനിക്ക് തോന്നി. റോഡുകള്‍ ബ്ലോക്കായിരുന്നിട്ടും അയാള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വഴി തിരിച്ചുവിട്ടു സുരക്ഷിതമായി സ്ഥലത്ത് എത്തിച്ചു. ഞാന്‍ ക്യാബ് ബുക്ക് ചെയ്ത ആപ്പിലൂടെ തന്നെ പണവും നല്‍കി. ക്യാബില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍, അയാള്‍ ഒരു നല്ല സര്‍വീസ് പ്രൊവൈഡര്‍ ആയതായി തോന്നിയതിനാല്‍ അദ്ദേഹത്തിന് ടിപ്പ് നല്‍കാമെന്ന് കരുതി. അതിനായി ഞാന്‍ അദ്ദേഹത്തിന്റെ നമ്പറിലേക്ക് 100 രൂപ അയച്ചു. അദ്ദേഹം ഉടന്‍ തന്നെ പണം തിരികെ അയച്ചത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴും എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല ഞാന്‍ അബദ്ധത്തില്‍ അയച്ചതാണെന്ന് കരുതിയോ അല്ലെങ്കില്‍ ടിപ്പിന്റെ ആവശ്യമില്ലായെന്ന് കരുതിയോ ആവും തിരികെ പണമയച്ചത്. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാള്‍ എനിക്ക് വാട്ട്സ്ആപ്പില്‍ മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ ഉടനെ തന്നെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഒരു മധ്യവയസ്‌കനായിരുന്നു അയാള്‍. ഞാന്‍ന ബ്ലോക്ക് ചെയ്തതിനുശേഷവും അയാള്‍ എന്നെ പേടിഎമ്മില്‍ എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു, അവിടെയും അയാളെ ബ്ലോക്ക് ചെയ്തു. പിന്നാലെ ആപ്പില്‍ പരാതിപ്പെട്ടു. എന്റെ വീടിനടുത്ത് അയാള്‍ എന്നെ ഇറക്കിവിട്ടതിനാല്‍ എനിക്ക് നല്ല ഭയം തോന്നുന്നുണ്ട്' പോസ്റ്റില്‍ യുവതി വ്യക്തമാക്കുന്നു.
Posts from the gurgaon
community on Reddit
പോസ്റ്റിന് താഴെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. അമിതമായി ഇത്തരത്തില്‍ ആദ്യമായി കാണുന്നവരോട് ബന്ധം പുലര്‍ത്താന്‍ പോകരുതെന്നും ഒരു കാരണവശാലും നിങ്ങളുടെ പേഴ്‌സണല്‍ നമ്പറില്‍ നിന്ന് ഇത്തരത്തില്‍ ആപ്പുകള്‍ വഴി ബന്ധപ്പെടുന്ന ഡ്രൈവര്‍മാരോട് ബന്ധപ്പെടരുതെന്നും കമന്റില്‍ ചിലര്‍ ഉപദേശിച്ചു. മറ്റ് ചിലര്‍ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ വീഡിയോയില്‍ പങ്കുവെച്ചു. പൊലീസില്‍ സംഭവം പരാതിപ്പെടാന്‍ മറ്റ് ചിലര്‍ ആവശ്യപ്പെട്ടു.
Content Highlights- Driver accepts traffic-free route, returns tip, then sends terrifying message