നിയമനങ്ങളിൽ സ്വദേശിവത്ക്കരണ അനുപാതം പാലിക്കണം; ഇല്ലെങ്കിൽ പിഴ ലഭിക്കുക പ്രവാസികൾക്ക്

തൊഴിൽ വിപണിയിൽ സ്വദേശി ജീവനക്കാർക്ക് മുൻഗണന നൽകാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നയം ലക്ഷ്യമിടുന്നു

നിയമനങ്ങളിൽ സ്വദേശിവത്ക്കരണ അനുപാതം പാലിക്കണം; ഇല്ലെങ്കിൽ പിഴ ലഭിക്കുക പ്രവാസികൾക്ക്
dot image

ബഹ്‌റൈനിൽ സ്വകാര്യ സ്കൂളുകളിലെ തസ്തിക നിയമനത്തിൽ സ്വദേശി അനുപാതം പാലിക്കപ്പെട്ടില്ലെകിൽ ഓരോ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റിന് 500 ബഹ്‌റൈൻ ദിനാർ ഫീസ് ഈടാക്കും. അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളുടെ ഫീസിൻ്റെ 80 ശതമാനം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ തംകീൻ വഴി കൈമാറ്റം ചെയ്യുന്നതിനും വേണ്ടിയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. സ്വദേശികൾക്കു സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന മാർഗങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.

സ്വകാര്യ സ്‌കൂളുകൾ സ്വദേശിവത്കരണ എണ്ണം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റിനും 500 ബഹ്‌റൈൻ ദിനാർ ഫീസ് ഈടാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പാർലമെൻറിന് നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 2024ൽ 600ൽ അധികം സ്വദേശികൾ സ്വകാര്യ സ്കൂളുകളിൽ നിയമിച്ചിരുന്നു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവാണ് സൂചിപ്പിക്കുന്നത്. യോഗ്യതയുള്ള സ്വദേശി അധ്യാപകരുടെ ലിസ്റ്റ് സ്വകാര്യ സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ടെന്നും സ്വദേശികൾക്ക് നിയമനത്തിൽ മുൻഗണന നൽകണമെന്ന് നിർദേശം നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

അറബിക്, സോഷ്യൽ സ്റ്റഡീസ് അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളുടെ ഫീസിൻ്റെ 80 ശതമാനം ദേശീയ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ തംകീൻ വഴി കൈമാറ്റം ചെയ്യുന്നതിനും വേണ്ടിയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ചു വിദേശ തൊഴിലാളികളുടെ ഫീസിന്റെ 80 ശതമാനം തുകയും സ്വകാര്യമേഖലയിലെ സ്വദേശി നിയമനങ്ങളെ പിന്തുണക്കുന്നതിനായി ലേബർ ഫണ്ട് ആയ തംകീൻ വഴിസാധ്യമാക്കും.

തൊഴിൽ വിപണിയിൽ സ്വദേശി ജീവനക്കാർക്ക് മുൻഗണന നൽകാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നയം ലക്ഷ്യമിടുന്നു. കൂടാതെ സ്വദേശികൾക്കു സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നതിന് പരിശീലനങ്ങളും യോഗ്യതയും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നടക്കുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വദേശിവത്കരണ എണ്ണം ബാധകമാണ്. അനുപാതം പാലിക്കാത്ത സ്ഥാപനങ്ങളിൽ, ഓരോ വിദേശ വർക്ക് പെർമിറ്റിനും 500 ദീനാർ ഫീസ് ഈടാക്കാനാണ് അധികൃതർ തീരുമാനം എടുത്തിരിക്കുന്നത്.

Content Highlights: The indigenization ratio must be adhered to in appointments in Bahrain

dot image
To advertise here,contact us
dot image