പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

ആശുപത്രിയില്‍ പോകാതെ പ്രസവം വീട്ടില്‍ വെച്ച് തന്നെ നടത്തിയതിനെ കുറിച്ചും ഇവര്‍ വിശദീകരണം നല്‍കുന്നുണ്ട്

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ
dot image

അമേരിക്കയില്‍ വീഡിയോ ഗെയിമിങ് ലൈവ്സ്ട്രീമിങ്ങിലൂടെ പ്രശസ്തയായ ഇന്‍ഫ്ളുവന്‍സറാണ് ഫാന്റി. ഗെയിമിംഗ് ലോകത്ത് ഇവര്‍ക്ക് നിരവധി ഫോളോവേഴ്സ് ഉണ്ട്. ട്വിച്ച് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഇവര്‍ പത്ത് വര്‍ഷത്തിലേറെയായി സ്ട്രീമിങ് നടത്തുന്നത്.

അടുത്തിടെ തന്റെ പ്രസവവും ഇന്‍ഫ്ളുവന്‍സര്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതായിരുന്നു ഇവര്‍ ലൈവ് സ്ട്രീം ചെയ്തത്. പല ഫാമിലി വ്ളോഗിങ് ഇന്‍ഫ്ളുവന്‍സേഴ്സും ഡെലിവറി വീഡിയോസ് പിന്നീട് എഡിറ്റ് ചെയ്ത് ഇടാറുണ്ടെങ്കിലും ലൈവ് സ്ട്രീം ചെയ്യാറില്ല.

ഫാന്റിയുടെ ഈ പ്രസവം ലൈവ് സ്ട്രീമിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പണത്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നായിരുന്നു പ്രധാന വിമര്‍ശനം. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഫാന്റി.

'ഡോക്യുമെന്റ് ചെയ്ത പ്രസവങ്ങള്‍ ഒരുപാടുണ്ട്. എന്റേതും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല. ആകെയുള്ള വ്യത്യാസം അത് ലൈവായി കാണിച്ചു എന്നതും ബുദ്ധിമുട്ടേറിയ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എന്നതുമാണ്.

ഞാനോ ജീവിതപങ്കാളിയായ ബ്രയാനോ പണത്തിന് വേണ്ടിയല്ല ഈ ലൈവ് ചെയ്തത്. അങ്ങനെയായിരുന്നേല്‍ ഞങ്ങള്‍ക്ക് സബ്സ്‌ക്രിപ്ഷനോ ഡൊണേഷന്‍ ഗോളുകളോ അല്ലെങ്കില്‍ പണം ലഭിക്കാനുള്ള മറ്റ് മാര്‍ഗങ്ങളോ സ്ട്രീമില്‍ ഉള്‍പ്പെടുത്താമായിരുന്നല്ലോ. ഞങ്ങള്‍ക്ക് അതേ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. കാരണം ഞങ്ങള്‍ 'അത്രയ്ക്ക് ബിസി ആയിരുന്നു',' ഫാന്റി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ആശുപത്രിയില്‍ പോകാതെ പ്രസവം വീട്ടില്‍ വെച്ച് തന്നെ നടത്തിയതിനെ കുറിച്ചും ഇവര്‍ വിശദീകരണം നല്‍കുന്നുണ്ട്. ആദ്യ പ്രസവത്തിന് ആശുപത്രിയില്‍ പോയപ്പോള്‍ മികച്ച അനുഭവമല്ലായിരുന്നു എന്നും അതിനാലാണ് രണ്ടാമത്തെ കുഞ്ഞിന് വീട്ടില്‍ വെച്ച് തന്നെ ജന്മം നല്‍കാന്‍ തീരുമാനിച്ചത് എന്നുമാണ് ഫാന്റിയുടെ വാക്കുകള്‍.

Content Highlights: Influencer Fandy about livestreaming childbirth

dot image
To advertise here,contact us
dot image