
ഭക്ഷണം കഴിച്ചയുടനെ പാത്രങ്ങള്‍ കഴുകി വയ്ക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? വീട്ടുജോലികളില്‍ ചെയ്ത് തീര്‍ക്കേണ്ടവയില്‍ ഒരെണ്ണമല്ലേ എന്നോര്‍ത്ത് തള്ളിക്കളയാന്‍ വരട്ടെ. ഇങ്ങനെ നിര്‍ബന്ധമായും കഴുകിവച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവര്‍ക്ക് ചില പ്രത്യേക ഗുണഗണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒന്നും രണ്ടുമല്ല എട്ടോളം ഗുണങ്ങളാണുള്ളത്. പ്രധാനമായും അച്ചടക്കവും ശ്രദ്ധയും, വിനയം എന്നിവയുടെ ലക്ഷണമാണെന്നാണ് പറയുന്നത്. നമ്മള്‍ പങ്കുവയ്ക്കുന്ന ഇടങ്ങളില്‍ കാണിക്കുന്നൊരു മര്യാദ കൂടിയാണിത്. തീര്‍ന്നില്ല, സമ്മര്‍ദം പ്രതിരോധിക്കാനും വ്യക്തിപരമായ കെയറിനും ഉത്തരവാദിത്തനുമിടയിലുള്ള ബാലന്‍സ് കൃത്യമായി സൂക്ഷിക്കാനും ഇത്തരക്കാര്‍ക്ക് കഴിയും. വളരെ വേഗത്തില്‍ കുതിച്ചുപായുന്ന നമ്മുടെ ലോകത്ത് ഇത്തരം ഗുണങ്ങള്‍ നമ്മുടെ ആത്മബലത്തിന്റെ കൂടി സൂചനയാണ്.
കഴിച്ചിട്ട് പെട്ടെന്ന് തന്നെ പാത്രങ്ങള്‍ വൃത്തിയായി കഴികുവെക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട് ചെയ്ത് തീര്‍ക്കാന്‍ എന്ന ചിന്ത മനസിനെ അസ്വസ്ഥമാക്കും. അതേ സമയം ഉടനടി തന്നെ അത് പൂര്‍ത്തിയാക്കിയാല്‍ മനസിന് സമാധാനവും ലഭിക്കം. അതായത് തുടങ്ങിവയ്ക്കുന്നത് പൂര്‍ത്തികരിക്കുന്നതാണ് അവര്‍ക്ക് മാനസികമായ വ്യക്തതയും സമ്മര്‍ദ്ദമില്ലാത്ത അവസ്ഥയും നല്‍കുന്നതെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മാത്രമല്ല മറ്റുള്ളവര്‍ക്കൊപ്പം ചിലവഴിക്കുന്ന ഇടം വൃത്തിയാക്കി അവരെ മാനിക്കുന്ന ഒരു രീതി കൂടിയാണിത്. ഈ രീതി മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് മാത്രമല്ല, ഒപ്പമുള്ളവരോടുള്ള സഹാനുഭൂതി, സഹകരണം, ഉത്തരവാദിത്തം എന്നിവകൂടിയാണ്.
പാത്രം കഴുകി വയ്ക്കുന്ന ജോലിക്ക് എന്തെങ്കിലും പ്രതിഫലമോ അംഗീകാരമോ ലഭിക്കില്ല. ഇത്തരക്കാരെ പുകഴ്ത്താനും ആരും സമയം കണ്ടെത്താറില്ല. കാരണം ഇതൊരു സാധാരണ പ്രവര്‍ത്തി മാത്രമായി കണക്കാക്കുന്ന ഒന്നാണ്. എന്നാല്‍ നല്ലതിനായി ഏത് സാധാരണ ജോലിയും ഏറ്റെടുത്ത് ചെയ്യാനുള്ള സൗമനസ്യം കൂടിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ കുടുംബം, ജോലി സ്ഥലം, കമ്മ്യൂണിറ്റികള്‍ എന്നിവടങ്ങളില്‍ വലിയൊരു കാര്യമായി തന്നെ ഒരിക്കലെങ്കിലും കണക്കാക്കപ്പെടും.
Content Highlights: Do you wash dishes right after the meal, then you have these qualities