'രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഞങ്ങളെ കൊത്തുന്നു'; യുവാവിൻ്റെ വിചിത്ര പരാതിക്ക് പിന്നാലെ അന്വേഷണം

പല രാത്രിയിലും താന്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് ഭാര്യ തന്നെ ആക്രമിക്കാത്തതെന്നും മെരാജ് പറയുന്നു

'രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഞങ്ങളെ കൊത്തുന്നു'; യുവാവിൻ്റെ വിചിത്ര പരാതിക്ക് പിന്നാലെ അന്വേഷണം
dot image

വിവിധ തരം പരാതികളുടെയും കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കേള്‍ക്കാറുണ്ട്. അതില്‍ ചിലതൊക്കെ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തില്‍ ഒരു വിചിത്ര പരാതിയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിയിരിക്കുന്നത്. സീതാപൂരിലെ ലോദാസ് ഗ്രാമത്തിലെ മെരാജ് എന്ന യുവാവാണ് തന്റെ ഭാര്യക്ക് എതിരായി ഒരു വിചിത്ര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് പരാതി ?

ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച പരാതിയില്‍ ഇങ്ങനെ പറയുന്നു ' സര്‍ എന്റെ ഭാര്യയില്‍ നിന്ന് എന്നെ നിങ്ങൾ രക്ഷിക്കണം. രാത്രികളില്‍ അവള്‍ ഒരു പാമ്പായി മാറുന്നു. ഞങ്ങളെ കൊത്തുന്നു.' ജില്ലാതല പരാതി പരിഹാര പരിപാടിക്കിടെയാണ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് ഇത്തരത്തിലൊരു പരാതി ലഭിക്കുന്നത്. പിന്നാലെ വിഷയം പരിശോധിക്കാന്‍ പൊലീസിന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. പരാതിക്കാരനായ മെരാജ്, നസീമുന്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. ആദ്യമൊക്കെ തങ്ങള്‍ വളരെ നന്നായാണ് ദാമ്പത്യം കൊണ്ടു പോയതെന്നും എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം തന്റെ ഭാര്യയുടെ സ്വഭാവം മാറി തുടങ്ങിയെന്നും മെരാജ് പറയുന്നു.

ഇടയ്ക്ക് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ടെന്നും യുവാവ് സമ്മതിക്കുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം മുതല്‍ രാത്രികളില്‍ തന്റെ ഭാര്യ പാമ്പായി മാറുകയായിരുന്നുവെന്ന് മെരാജ് അവകാശപ്പെടുന്നു. പല രാത്രിയിലും താന്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് ഭാര്യ തന്നെ ആക്രമിക്കാത്തതെന്നും മെരാജ് പറയുന്നു. യുവാവിന്റെ പരാതിക്ക് പിന്നാലെ ഗ്രാമവാസികള്‍ വലിയ ആശങ്കയിലാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസം വളര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടന്നു വരികയാണ്.

Content Highlights- Investigation underway after young man's bizarre complaint: 'Wife turns into snake at night, bites me'

dot image
To advertise here,contact us
dot image