ഇവിടുത്തെ പുരുഷന്മാരുടെ പ്രവർത്തിയിൽ നാണക്കേട് തോന്നാറുണ്ട്, പക്ഷെ പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്:റിയാസ്

വസ്ത്രധാരണമായാലും മേക്കപ്പായാലും അതിനെ ജെന്‍ഡറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് റിയാസ് സലീം പറയുന്നു

ഇവിടുത്തെ പുരുഷന്മാരുടെ പ്രവർത്തിയിൽ നാണക്കേട് തോന്നാറുണ്ട്, പക്ഷെ പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്:റിയാസ്
dot image

മരണം വരെ താനൊരു പുരുഷനായാണ് ഐഡന്റിഫൈ ചെയ്യുന്നതെന്ന് റിയാലിറ്റി ഷോ താരം റിയാസ് സലീം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ജെന്‍ഡറിനെ കുറിച്ച് റിയാസ് തുറന്ന് സംസാരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പല തരത്തില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും റിയാസിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ മേക്കപ്പിനോടുള്ള റിയാസിന്റെ ഇഷ്ടം പോലും ചോദ്യം ചെയ്യപ്പെടുന്ന പല കമന്റുകളും വരാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് റിയാസ് മാഡിസം ഡിജിറ്റല്‍ എന്ന യൂട്യൂബ് ചാനലില്‍ തന്റെ ഐഡന്റിറ്റിയെ കുറിച്ചുള്‍പ്പെടെ വിശദീകരിച്ചത്.

വസ്ത്രധാരണമായാലും മേക്കപ്പായാലും അതിനെ ജെന്‍ഡറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് റിയാസ് പറയുന്നു.

പല സിനിമാ താരങ്ങളും മേക്കപ്പ് ഉപയോഗിക്കാറുണ്ട്. അവര്‍ കുറച്ചേ മേക്കപ്പ് ഉപയോഗിക്കുന്നുള്ളു എന്നത് കൊണ്ട് അതിലുമപ്പുറം മേക്കപ്പ് താന്‍ ചെയ്യുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടുന്നു.

Riyas Salim

"ഇതെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. മരിക്കുന്നതുവരെ ഞാനൊരു പുരുഷനായാണ് ഐഡന്റിഫൈ ചെയ്യുന്നത്. ഇവിടത്തെ പുരുഷന്‍മാര്‍ ചെയ്യുന്ന കാര്യങ്ങളോര്‍ത്ത് കുറച്ച് നാണക്കേട് തോന്നണമെന്നല്ലാതെ പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷെ നിങ്ങളുടെ സ്റ്റീരിയോടൈപ്പുകള്‍ അനുസരിച്ച് ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല. സെല്‍ഫ് എക്‌സ്പ്രഷന്‍ എന്റെ ഫ്രീഡത്തിന്റെ ഭാഗമാണ്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ. പക്ഷെ എന്നെ അത് ബാധിക്കില്ല," റിയാസ് പറഞ്ഞു.

Riyas Salim Reality Show contestant

തനിക്ക് സ്‌നേഹവും വെറുപ്പും ഒരേ പോലെ ലഭിക്കുന്നുണ്ടെന്നും റിയാസ് പറയുന്നു. വേദനയും തമാശകളും നിറഞ്ഞ കഠിനവും മനോഹരവുമായ ഒരു ജീവിതവുമായി മുന്നോട്ടു പോകുന്ന ഒരാളാണ് താനെന്നും റിയാസ് പറയുന്നുണ്ട്. താനൊരു സെലിബ്രിറ്റിയാണെന്ന് ഒരിക്കലും പറയില്ല എന്നാല്‍ മീഡിയയുടെ ശ്രദ്ധ ലഭിക്കുന്നവര്‍ കണ്ടന്റായി മാറുകയാണ് ചെയ്യാറെന്നും റിയാസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.


Content Highlights: Riyas Salim talking about breaking stereotypes

dot image
To advertise here,contact us
dot image