അടുക്കള സിങ്കിലെ ബ്ലോക്ക് നീക്കം ചെയ്യാന്‍ ഈ എളുപ്പവഴികള്‍ പരീക്ഷിച്ചുനോക്കൂ...

ബ്ലോക്കായി കിടക്കുന്ന അടുക്കള സിങ്കുകള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവയാണ്

അടുക്കള സിങ്കിലെ ബ്ലോക്ക് നീക്കം ചെയ്യാന്‍ ഈ എളുപ്പവഴികള്‍ പരീക്ഷിച്ചുനോക്കൂ...
dot image

അടുക്കള സിങ്കുകള്‍ ബ്ലോക്കായി കിടക്കുന്നത് നമ്മുടെ പാചകത്തെ പോലും ബാധിച്ചേക്കാം. ഭക്ഷണ അവശിഷ്ടങ്ങള്‍, സോപ്പ് എന്തുതന്നെ ആയാലും സിങ്കിലെ തടസങ്ങള്‍ ജോലിയെ മന്ദഗതിയിലാക്കുകയും അടുക്കള വൃത്തികേടായി കിടക്കാനും കാരണമാകും. അടുക്കള സിങ്കിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ചില എളുപ്പ വഴികള്‍ ഇതാ….

സോപ്പും എണ്ണയും കളയാന്‍ തിളച്ച വെള്ളം ഉപയോഗിക്കാം

അടുക്കളയിലെ ഡ്രെയിനുകളില്‍ അടിഞ്ഞുകൂടുന്ന എണ്ണ, സോപ്പ്, അഴുക്ക് എന്നിവ നീക്കം ചെയ്യാനുള്ള ഒരു വഴി തിളച്ചവെള്ളത്തിന്റെ ഉപയോഗമാണ്. ഒരു പാത്രം വെള്ളം തിളപ്പിച്ച് കുറേശ്ശെയായി സിങ്കിലേക്ക് ഒഴിക്കുക. ഇത് എണ്ണയും മറ്റ് മൃദുവായ ജൈവവസ്തുക്കളും മൂലമുള്ള തടസങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമാണ്. കടുപ്പമുള്ള ഉറച്ച അഴുക്ക് കളയാന്‍ തിളച്ചവെള്ളത്തില്‍ വിനാഗിരി, ബേക്കിംഗ് സോഡ ഇവയിലേതെങ്കിലും മിക്‌സ് ചെയ്ത് സിങ്കിലേക്ക് ഒഴിക്കാം. കെമിക്കലുകള്‍ ഒന്നും ഉപയോഗിക്കാതെ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.

ബേക്കിംഗ് സോഡ വിനാഗിരി പ്രയോഗം

കട്ടപിടിച്ച അഴുക്കുകള്‍ കളയാന്‍ ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിക്കാം. അര കപ്പ് ബേക്കിംഗ് സോഡ നേരിട്ട് സിങ്ക് ഡ്രെയിനിലേക്ക് ഒഴിക്കുക. അതിന് ശേഷം തുല്യ അളവില്‍ വിനാഗിരി ഒഴിക്കുക. രണ്ടും പ്രതിപ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ അഴുക്ക് , കുമിളകള്‍ പോലെ മുകളിലേക്ക് വരുന്നത് കാണാം. ഈ കൂട്ട് അഴുക്കിനെ അലിയിച്ച് കളയുന്നു. മിശ്രിതം ഒഴിച്ച് ഏകദേശം 15 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് ചൂടുവെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. അഴുക്ക് പോകാതെ വീണ്ടും അടഞ്ഞുതന്നെയിരിക്കുകയാണെങ്കില്‍ ഈ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കുക. ഈ രീതി പരിസ്ഥിതി സൗഹൃദവും നിസ്സാരമായി ചെയ്യാവുന്നതുമാണ്.

തടസ്സം നീക്കുന്നതിന് ഒരു പ്ലങ്കര്‍ ഉപയോഗിക്കുക

ടോയ്ലറ്റുകള്‍ക്ക് മാത്രമല്ല, അടുക്കള സിങ്കിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനും പ്ലങ്കര്‍ മികച്ച ഒരു ഉപകരണമായിരിക്കും. പ്ലങ്കര്‍ ഡ്രെയിനിന് മുകളില്‍ സ്ഥാപിച്ച് പലതവണ ശക്തമായി മുകളിലേക്കും താഴേക്കും പമ്പ് ചെയ്യുക. ഭക്ഷണ അവശിഷ്ടങ്ങള്‍ മൂലമോ അടിഞ്ഞുകൂടിയ അഴുക്ക് മൂലമോ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്ക് ഈ രീതി ഉപയോഗപ്രദമാണ്.

അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ ഒരു വയര്‍ ഹാംഗര്‍ ഉപയോഗിക്കാം

ഭക്ഷണമോ ചെറിയ വസ്തുക്കളോ കുടുങ്ങിക്കിടക്കുന്നത് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉപകരണമായി ഒരു വയര്‍ ഹാംഗര്‍ ഉപയോഗിക്കാം. ഹാംഗര്‍ നേരെയാക്കി ഒരു അറ്റം വളച്ച് ഒരു ചെറിയ കൊളുത്ത് ഉണ്ടാക്കുക. ഈ അറ്റം ഡ്രെയിനിലേക്ക് പതുക്കെ ഇറക്കുക. എന്തെങ്കിലും തടസ്സമുണ്ടോ എന്ന് നോക്കുക. അവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് ശ്രദ്ധാപൂര്‍വ്വം വലിച്ച് പുറത്തെടുക്കാം. ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ക്ക് ഇത് ചെലവ് കുറഞ്ഞതും ഉപകാരപ്രദവുമായ ഒരു മാര്‍ഗ്ഗമാണ്.

കാസ്റ്റിക് സോഡ (സോഡിയം ഹൈഡ്രോക്‌സൈഡ്)

സോഡിയം ഹൈഡ്രോക്‌സൈഡ് എന്ന് അറിയപ്പെടുന്ന കാസ്റ്റിക് സോഡ മുടി, ഗ്രീസ്, മറ്റ് ജൈവവസ്തുക്കള്‍ എന്നിവയെ അഴുക്കുചാലുകളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്ന ഒരു ശക്തമായ രാസവസ്തുവാണ്. അപകടസാധ്യതകള്‍ ഉള്ളതിനാല്‍ ഇത് അവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. കാസ്റ്റിക് സോഡ ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പ്പോഴും കയ്യുറകളും കണ്ണടകളും ധരിക്കുക. മിശ്രിതം ശ്രദ്ധാപൂര്‍വ്വം ഡ്രെയിനിലേക്ക് ഒഴിച്ച് അല്‍പ്പസമയം വച്ച ശേഷം ചൂടുവെള്ളം ഒഴിക്കാം. ഇപ്രകാരം ആവര്‍ത്തിച്ച് ചെയ്യുന്നത് പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും സുരക്ഷാ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് അത്ര അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഇത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights :Try these easy ways to unblock your kitchen sink...





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image