
തിരുവനന്തപുരം: മോഷണ വാഹനത്തില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലത്തില്‍ നിന്നും രണ്ടുമാസം മുമ്പ് കാണാതായ ഇന്നോവ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയാണ് പിടികൂടിയത്.
മാരകായുധങ്ങളും വാഹനത്തില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ നഗരൂര്‍ സ്വദേശി അര്‍ജുന്‍, ബീമാപള്ളി സ്വദേശി അരുണ്‍, വെട്ടുകാട് സ്വദേശി അനൂപ് എന്നിവരെ പൊലീസ് പിടികൂടി.
കാണാതായ വാഹനം കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പൊലീസിനെ കണ്ടതോടെ വാഹനം നിര്‍ത്താതെ പോയി. പിന്നാലെ എത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ദേഹ പരിശോധനയിലാണ് 17 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
Content Highlights: Police found theft vehicle with drug in Thiruvananthapuram 3 arrested