'നിം' നീ ആണ് ലോകയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്;നിമിഷ് രവിയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി അഹാന

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റേത് ചിത്രത്തിന്റെ തിരക്കിലായാലും നീ എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് ലോകയെ കുറിച്ച് അന്വേഷിക്കുമായിരുന്നു'

'നിം' നീ ആണ് ലോകയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്;നിമിഷ് രവിയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി അഹാന
dot image

ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോകയുടെ ക്യാമറപേഴ്‌സൺ നിമിഷ് രവിയെ അഭിനന്ദനങ്ങളിൽ മൂടി നടി അഹാന കൃഷ്ണ. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാന്വാനമാണ് നിമിഷ് രവി നടത്തിയത് എന്ന് അഹാന പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റേത് ചിത്രത്തിന്റെ തിരക്കിലായാലും നിമിഷ് എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് ലോകയെ കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും അത്രമാത്രം ആത്മാർത്ഥമായാണ് ഈ ചിത്രത്തിനായി നിമിഷ് പ്രവർത്തിച്ചതെന്നും അഹാന പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

'ഇത് നിങ്ങൾക്കുള്ളതാണ് 'നിം'. ഒരു മുഴുവൻ ദിവസത്തെ ഷൂട്ട് തീരുമ്പോഴേക്കും ആരായാലും വല്ലാതെ ക്ഷീണിച്ച് പോകും. പക്ഷെ ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലെല്ലാം, എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് നീ ലോകയെ കുറിച്ച് ചോദിക്കുമായിരുന്നു. ഡൊമിനിക്കും നീയും ചേർന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേൽ ആത്മാർത്ഥമായാണ് നിങ്ങൾ നിന്നത്. ഒരു സിനിമാട്ടോഗ്രഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു.

സിനിമയിൽ വന്ന ആദ്യ നാൾ മുതൽ തന്നെ മികച്ചതും അർത്ഥവത്തുമായി സിനിമകൾ ഒരുക്കുക എന്ന ലക്ഷ്യത്തോട് ഏറ്റവും സത്യസന്ധമായും ആത്മാർത്ഥമായും ചേർന്നുനിന്ന വ്യക്തിയാണ് നീ. ഐ ആം സോ പ്രൗഡ് ഓഫ് യു,' അഹാന പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Ahana Krishna's instagram story about Nimish Ravi

ലോക: ചാപ്റ്റർ വൺ ചന്ദ്രയിൽ അഹാനയുടെയെും ഒരു ഷോട്ട് ഉണ്ടായിരുന്നു. നിരവധി കാമിയോ റോളുകൾ കാണിച്ച കൂട്ടത്തിലായിരുന്നു അഹാനയുടെ മുഖവും വന്നത്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് അഹാന നൽകിയ മറുപടി അടുത്തിടെ വൈറലായിരുന്നു. ലോകയിൽ ഒരു ഗംഭീര റോളൊക്കെ ചെയ്തല്ലോ എന്ന ചോദ്യത്തിന് 'ഗംഭീര റോളോ?' എന്നാണ് അഹാന മറുപടി നൽകിയത്.

ചിത്രത്തിന്റെ ഇനി വരുന്ന അടുത്ത പാർട്ടുകളിലൊക്കെ ഉണ്ടാകില്ലേ എന്ന് ചോദിക്കുമ്പോൾ 'ഉണ്ടാവുമായിരിക്കും' എന്ന് അഹാന ചിരിച്ചുകൊണ്ട് പറയുന്നതും വീഡിയോയിൽ കാണാം.

ലോക തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. 275 കോടിയ്ക്ക് മുകളിൽ ചിത്രം നേടിയെന്ന് നിർമാതാക്കളായ വേഫേറർ ഫിലിംസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച സീറ്റിങ് കപ്പാസിറ്റി നേടാനാകുന്നുണ്ട്.

Content Highlights: Ahana Krishna about Cinematographer Nimish Ravi and Lokah movie

dot image
To advertise here,contact us
dot image