
ബെംഗളുരുവിലെ 'ഡേറ്റിങ് സ്‌കാമി'നെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റെഡ്ഡിറ്റ് ഉപയോക്താവ്. ഡേറ്റിങ് സ്‌കാമിന് പിന്നില്‍ ബാറുകളാണെന്നാണ് യുവാവ് ആരോപിക്കുന്നത്. കോളേജ് പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് തട്ടിപ്പ്.
പെണ്‍കുട്ടികളെ ഇവര്‍ ജോലിക്കെടുക്കും. ഇവര്‍ പിന്നീട് ഡേറ്റിങ് ആപ്പുകളില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് യുവാക്കളെ ആകര്‍ഷിക്കുകയും ഈ യുവാക്കളെ പ്രസ്തുത ബാറിലേക്ക് ഡേറ്റിങ്ങിനായി എത്തിക്കുകയും ചെയ്യും. പിന്നീട് വിലകൂടിയ മദ്യം ഓര്‍ഡര്‍ ചെയ്ത് ബാറിന് വരുമാനമുണ്ടാക്കി നല്‍കുകയാണ് ഈ പെണ്‍കുട്ടികളുടെ ജോലിയത്രേ.
യഥാര്‍ഥ ബില്ലിനേക്കാള്‍ കൂടുതല്‍ തുക സ്വാഭാവികമായും ഇവര്‍ക്ക് ബാറില്‍ അടയ്‌ക്കേണ്ടിയും വരും. കദുബീസനഹള്ളി പ്രദേശത്തെ ചക്‌ന ബാറിലാണ് ഇത്തരത്തില്‍ കോളേജ് പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാപക തട്ടിപ്പ് നടക്കുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു.
സുഹൃത്തിനുണ്ടായ അനുഭവവും ഇയാള്‍ വിവരിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കളും ഇത്തരത്തില്‍ പറ്റിക്കപ്പെട്ടു. പെണ്‍കുട്ടി മൂവായിരം രൂപ വിലവരുന്ന ആല്‍ക്കഹോള്‍ നാലിലേറെ തവണ ഓര്‍ഡര്‍ ചെയ്തിരുന്നതായി ഇയാള്‍ പറയുന്നു. ഇവിടെ ഡേറ്റിങ്ങിന് എത്തുന്നവര്‍ക്ക് പ്രത്യേക ഭക്ഷണവും, ഡ്രിങ്ക്‌സും ഉണ്ടെന്നും ഇതിനും വില കൂടുതലാണെന്നും യുവാവ് ആരോപിക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Bengaluru Dating Scam: Bar Accused of Hiring Girls to Lure Men into Exorbitant Bills