
ചില ആളുകളെ കണ്ടിട്ടില്ലേ? ഭക്ഷണം കഴിച്ച ശേഷം പാത്രം അവിടെത്തന്നെ വച്ച് നേരെ സോഫയില്‍ പോയി കിടക്കും അല്ലെങ്കില്‍ ഫോണെടുത്ത് അത് നോക്കി ഇരിക്കും. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ പാത്രം കഴുകിവയ്ക്കണമെന്ന് നിര്‍ബന്ധമുള്ളവരാണോ നിങ്ങള്‍? അങ്ങനെയാണെങ്കില്‍ ഇക്കാര്യം അറിഞ്ഞുവച്ചോളൂ. ഭക്ഷണം കഴിച്ച ഉടന്‍ പാത്രം കഴുകുക എന്നത്
സാധാരണമായി തോന്നാമെങ്കിലും ചില അപൂര്‍വ്വ സ്വഭാവ സവിശേഷതകള്‍ ഉളളവരായിരിക്കും ഇത്തരക്കാര്‍ എന്നാണ് മനഃശാസ്ത്രം പറയുന്നത്.
ജോലി പൂര്‍ത്തിയാക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും
ഭക്ഷണം കഴിച്ച ഉടനെ പാത്രങ്ങള്‍ കഴുകുന്ന ആളുകള്‍ പലപ്പോഴും ജോലികള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുളളവരും അതില്‍ സംതൃപ്തരുമായിരിക്കും. പൂര്‍ത്തിയാക്കാതെ കിടക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യമുളളവരായിരിക്കും ഇവര്‍. ഇങ്ങനെ കാര്യങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കുന്നത് മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതായി ഇവര്‍ക്ക് തോന്നുകയും ചെയ്യും. മാത്രമല്ല ജോലിയുടെ കാര്യത്തിലും മറ്റുളളവര്‍ക്ക് മറുപടി നല്‍കുന്ന കാര്യത്തിലും ഒഴിവുസമയങ്ങള്‍ നന്നായി വിനിയോഗിക്കുന്ന കാര്യത്തിലും അവര്‍ മിടുക്കരായിരിക്കും.
സമൂഹത്തത്തോട് ഉത്തരവാദിത്തം ഉള്ളവരായിരിക്കും
ഭക്ഷണം കഴിച്ച ഉടന്‍ പാത്രം കഴുകി വയ്ക്കുന്ന ശീലമുള്ളവര്‍ പലപ്പോഴും സമൂഹത്തിനോട് ഉത്തരവാദിത്തമുളളവരായിരിക്കും. മനഃശാസ്ത്രജ്ഞര്‍ പറയുന്നത് പ്രകാരം അവര്‍ സമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി പരിശ്രമിക്കുന്നവരായിരിക്കും എന്നാണ് . അവര്‍ക്ക് താന്‍ ജീവിക്കുന്ന ചുറ്റുപാടിനോടും സ്വയം തന്നെയും ബഹുമാനമുണ്ടാകും. മനഃശാസ്ത്രജ്ഞര്‍ ഇതിനെ സമൂഹത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന മാനസികാവസ്ഥയായി കണക്കാക്കുന്നു.
ദിനചര്യയില്‍ ശ്രദ്ധിക്കുന്നവരായിരിക്കും
ഭക്ഷണം കഴിച്ച ഉടന്‍ പാത്രം കഴുകുന്നത് ഒരാളുടെ ദിനചര്യയുടെ കൂടി ഭാഗമായിരിക്കും. അങ്ങനെ ചെയ്യുന്നവരെ ശ്രദ്ധിച്ചാല്‍ അവര്‍ കൃത്യമായ ദിനചര്യ പിന്തുടരുന്നവരാണെന്ന് മനസിലാകും. കൃത്യമായ രീതിയില്‍ സമയം വിനിയോഗിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യാനുളള ഊര്‍ജ്ജവും സമയവും ലഭിക്കുന്നു. ജീവിതത്തില്‍ എല്ലാ അടുക്കും ചിട്ടയും സമയക്രമവും പാലിക്കാന്‍ ഇവര്‍ക്ക് കഴിയും.
ആത്മനിയന്ത്രണമുള്ളവരായിരിക്കും
കാര്യങ്ങള്‍ക്ക് മറ്റുളളവരെ ആശ്രയിക്കാതെ സ്വയം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നവരായിരിക്കും. ദിനചര്യകള്‍ പൂര്‍ത്തിയാക്കാനും, പണം സമ്പാദിക്കാനും ജീവിതവിജയം നേടാനും പ്രാപ്തിയുള്ളവരായിരിക്കും.
The simple habit of washing dishes after meals reveals something about your personality