
ലോകത്തിലെ തന്നെ ഏറ്റവും നന്ദിയുള്ള മൃഗമായി കണക്കാക്കപ്പെടുന്നവരാണ് നായകൾ. നായയെ വളര്‍ത്ത് മൃഗമായി കൂടെ കൂട്ടിയാല്‍ അത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അത്തരത്തില്‍ സന്തോഷവതിയായ ഒരു നായ ഉടമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ മൃഗസ്‌നേഹിയായ സ്ത്രീയുടെ പക്കലുള്ളത് ഒന്നോ രണ്ടോ നായകള്‍ അല്ല, പകരം 28 നായകളാണ്. അവയുമായി ബെംഗ്ലൂരുവിലെ തെരുവില്‍ നടക്കാനിറങ്ങിയ സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ കാഴ്ചക്കാരിൽ കൗതുകമാവുന്നത്.
എന്താണ് വീഡിയോയില്‍ പറയുന്നത് ?
'28 നായകള്‍ ഒരു വലിയ ഹൃദയം ബെംഗളൂരവിലെ ആര്‍ടി നഗറിലൂടെ പോകുന്ന നായ സ്‌നേഹിയായ ആന്റിയെ പരിചയപ്പെടൂ…'എന്ന ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്.
'ബെംഗളൂരുവിലെ ആര്‍ടി നഗറില്‍ ഒരു സ്ത്രീ 28 ഗോള്‍ഡന്‍ റിട്രീവറുകളുമായി നടക്കുന്നത് ഞങ്ങള്‍ കണ്ടു, നായകള്‍ എല്ലാം സന്തോഷവാന്മാരാണ്. ആ ആന്റിയും വളരെ ശാന്തയായി കാണപ്പെട്ടു. ഇന്നത്തെ ജീവിതത്തില്‍, വിശ്വസ്തരായ സുഹൃത്തുക്കള്‍ അപൂര്‍വമാണ്, പക്ഷേ ചിലപ്പോള്‍ സ്‌നേഹവും വിശ്വസ്തതയും നാല് കാലുകളില്‍ വരുന്നു,' വീഡിയോയിലെ വോയ്സ് ഓവറില്‍ പറയുന്നു.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് വീഡിയോയ്ക്ക് ലഭിച്ചത്. പലരും ആ സ്ത്രീയെ തങ്ങള്‍ക്ക് അറിയാമെന്നും വളരെ കാലമായി അവര്‍ നായകള്‍ക്കൊപ്പമാണ് ജീവിക്കുന്നതെന്നും പറഞ്ഞു. ഞാന്‍ ബാംഗ്ലൂരുവില്‍ നിന്നാണ്. ഇവരെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. നായകള്‍ക്കായി ഇവര്‍ ഒരു ഇന്നോവ കാര്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. എനിക്കവരെ വളരെ ഇഷ്ടമാണ് ഒരാള്‍ പറഞ്ഞു.
'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഈ നായ്ക്കളെയും ഈ സ്ത്രീയെയും കാണുന്നുണ്ട്, അവര്‍ വളരെ നല്ല വ്യക്തിയാണ്.'മറ്റൊരാള്‍ പറഞ്ഞു. തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് വീഡിയോ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.
Content Highlights- A woman walks the streets of Bengaluru with 28 golden retrievers