എന്റെ ഒരു കാല് തളർന്ന് പോയി, അസഹനീയമായ വേദനയായിരുന്നു; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

ഏഷ്യാ കപ്പ് ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും ഇന്ത്യ എ ടീമിന്റെ നായകനായി ശ്രേയസിനെ സെലക്ട് ചെയ്തിരുന്നു

എന്റെ ഒരു കാല് തളർന്ന് പോയി, അസഹനീയമായ വേദനയായിരുന്നു; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ
dot image

ഇന്ത്യൻ ഏകദിന ടീമിലെ ഒഴിവാക്കാൻ സാധിക്കാത്ത സാന്നിധ്യമാണ് മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളിൽ ഒരാളാണ് ശ്രേയസ്. ഏഷ്യാ കപ്പ് ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും ഇന്ത്യ എ ടീമിന്റെ നായകനായി ശ്രേയസിനെ സെലക്ട് ചെയ്തിരുന്നു.

Also Read:

2024-25 വർഷം അയ്യറിനെ സംബന്ധിച്ച് മോശമായിരുന്നു. ബിസിസിഐയുമായുള്ള കോൺട്രാക്ട് അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. 2023 ലോകകപ്പിന് ശേഷം പരിക്കേറ്റ് പുറത്തായ താരം പിന്നീട് തിരിച്ചെത്തിയപ്പോൾ ആഭ്യന്തരം കളിക്കാത്തതിനാലായിരുന്നു ഇത്. അന്ന് ഏറ്റ പരിക്ക് താരത്തിന്റെ കരിയർ തന്നെ അവതാളത്തിലാക്കാൻ പോന്നവയായിരുന്നു.

തന്റെ ഒരു കാല് തളർന്നുപോയെന്നും നാഡികളിൽ പൊട്ടലുണ്ടായെന്നും അയ്യർ പറയുന്നു. ഞാൻ അനുഭവിച്ച വേദന ആർക്കും മനസിലാകില്ല. എന്റെ ഒരു കാല് പൂർണമായും തകർന്നു. നട്ടെല്ലിന് സർജറി കഴിഞ്ഞാൽ നമുക്ക് പുറകിൽ ഒരു വടി വെച്ച് മാനേജ് ചെയ്യാം. എന്നാൽ ഒരു നാഡി പൊട്ടിയാൽ വൻ അപകടകാരിയാണ്.

വേദന സഹിക്കാൻ പറ്റാത്തതായിരുന്നു. എന്റെ ചെറുവിരൽ വരെ ഈ വേദന സഞ്ചരിച്ചു,' ജിക്യു ഇന്ത്യയോട് സംസാരിക്കവെ അയ്യർ പറഞ്ഞു. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിന്റെ ടോപ് സ്‌കോററായത് അയ്യറായിരുന്നു. പിന്നീട് ഐപിഎല്ലിലും താരത്തിന്റെ മികച്ച പ്രകടനം കണ്ടു. ഐപിഎല്ലിൽ 600ന് മുകളിൽ റൺസ് നേടിയ താരം പഞ്ചാബ് കിങ്‌സിനെ ഫൈനലിലും എത്തിച്ചു. ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് അയ്യരിപ്പോൾ.

Content Highlights- Shreyas Iyer says he Was Paralysed In One Leg, Had A Snapped Nerve, And Pain Was Horrendous

dot image
To advertise here,contact us
dot image