റോഡ് മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെന്ന് അഭിനയിച്ചുള്ള റീല്‍;കമ്മീഷണര്‍ക്ക് പരാതി

ഭിന്നശേഷിയുളള വ്യക്തികളെ പരിഹസിക്കുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

റോഡ് മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെന്ന് അഭിനയിച്ചുള്ള റീല്‍;കമ്മീഷണര്‍ക്ക് പരാതി
dot image

കൊല്ലം: ഭിന്നശേഷിയെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ റീല്‍ പ്രചരിപ്പിച്ചതിനെതിരെ പരാതി. വാഹനമോടിക്കുന്നവരെ ഭിന്നശേഷി അഭിനയിച്ച് തെറ്റിദ്ധരിപ്പിച്ച ശേഷം റോഡ് കുറുകെ കടക്കുന്നതായി ചിത്രീകരിച്ച റീലിനെതിരെയാണ് പരാതി. 'റോഡ് മുറിച്ചുകടക്കാന്‍ ഞാന്‍ പതിനെട്ടാമത്തെ അടവെടുത്തു' എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത റീലിനെതിരെ കൊല്ലത്തെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയാണ് ഭിന്നശേഷി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഭിന്നശേഷിയുളള വ്യക്തികളെ പരിഹസിക്കുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlights: Reel mocking the differently-abled: Disabled community files complaint with commissioner

dot image
To advertise here,contact us
dot image