കേരള സാരി ഓണം കഴിയുമ്പോള്‍ പ്ലാസ്റ്റിക് കവറിലിട്ട് അലമാരയില്‍ വയ്ക്കല്ലേ..;ഇങ്ങനെ വേണം സാരി സൂക്ഷിക്കാന്‍

കേരള സാരിയുടെ ഭംഗി പോകാതെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം

കേരള സാരി ഓണം കഴിയുമ്പോള്‍ പ്ലാസ്റ്റിക് കവറിലിട്ട് അലമാരയില്‍ വയ്ക്കല്ലേ..;ഇങ്ങനെ വേണം സാരി സൂക്ഷിക്കാന്‍
dot image

പുളിയിലക്കരയോലും പുടവചുറ്റി
കുളുർ  ചന്ദനത്തൊടുകുറി ചാര്‍ത്തി…

കേരളസാരിയുടുക്കുമ്പോള്‍ പെണ്ണിന്റെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഓണം വിഷു തുടങ്ങി കേരളത്തനിമയുള്ള ഏത് ആഘോഷത്തിനായാലും കേരള സാരിയുടുത്ത് മലയാളിമങ്കയായി ഒരുങ്ങിവരുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഐശ്വര്യമാണ്. ആയില്യം തിരുനാളിന്റെ പത്‌നിയായ കല്യാണിക്കുട്ടിയമ്മയാണ് ആദ്യമായി കേരള സാരിയുടുത്ത മലയാളി വനിതയെന്നാണ് ചരിത്രം പറയുന്നത്.1868 ല്‍ ആയിരുന്നു അത്. അക്കാലത്ത് രാജാരവിവര്‍മ്മയുടെ സാരിയുടുത്ത സ്ത്രീകളുടെ ചിത്രങ്ങളൊന്നും വരയിലൂടെ ജനിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് വന്ന നര്‍ത്തകിമാരിലൂടെയാകാം സാരിയുടുക്കുന്ന സൗന്ദര്യ സങ്കല്‍പ്പം കേരളത്തില്‍ എത്തിയതെന്നാണ് കരുതുന്നത്.

ഓണക്കാലമായതുകൊണ്ടുതന്നെ പല മോഡലിലുള്ള സെറ്റ്‌സാരിയുടുത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീരത്നങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയെ. പുളിയിലക്കര സെറ്റുമുണ്ടുകള്‍, സ്വര്‍ണക്കരയും വെള്ളിക്കരയുമുള്ള സെറ്റ് സാരി തുടങ്ങി കാലം മാറിയതോടെ പല ഡിസൈനിലും വിവിധതരം തുണികളിലും ഒക്കെ കേരളസാരിയെത്തി.

ഓണത്തിന്റെ ആഘോഷം കഴിയുമ്പോള്‍ കേരള സാരിയൊക്കെ മടക്കി അലമാരയില്‍ വയ്ക്കുന്ന പതിവാണ് പലര്‍ക്കുമുളളത്. പിന്നെ അതിനെക്കുറിച്ച് ഓര്‍മ്മവരുന്നത് അടുത്ത വിഷുവിനോ ഏതെങ്കിലും ചടങ്ങുകള്‍ക്കോ ആയിരിക്കും. ഈ കേരള സാരികള്‍ ഭംഗിയോടെയും കേടുപാടില്ലാതെയും ഇരിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ സാരി പഴകി കീറി പോകാനും നിറം മങ്ങാനും സാധ്യതയുണ്ട്.

കഴുകി വൃത്തിയാക്കല്‍
സാരിയുടെ കസവും അകത്ത് ഡിസൈന്‍ ഉണ്ടെങ്കില്‍ അതും സംരക്ഷിക്കുന്നതിനുളള സുരക്ഷിതമായ മാര്‍ഗ്ഗമാണ് ഡ്രൈ ക്ലീനിംഗ്. സാരിയില്‍ ചെറിയ രീതിയില്‍ കറ പറ്റിയിട്ടുണ്ടെങ്കില്‍ തണുത്തവെള്ളത്തില്‍ മുക്കിയ കോട്ടണ്‍ പാഡ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകി എടുക്കാം.

ഉണക്കല്‍
ഡിറ്റര്‍ജന്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ സോപ്പ് പൂര്‍ണമായും നീക്കം ചെയ്യുന്നതിനായി തണുത്ത വെള്ളത്തില്‍ നന്നായി കഴുകി തുണി പിഴിയാതെ അധികം സൂര്യപ്രകാശം ഏല്‍ക്കാത്ത, വായു സഞ്ചാരമുളള സ്ഥലത്ത് ഇട്ട് ഉണക്കി എടുക്കുക.

കോട്ടണ്‍ സാരികള്‍ എല്ലായ്‌പ്പോഴും സ്റ്റിഫായിരിക്കുവാന്‍ സ്റ്റാര്‍ച്ച് മുക്കുന്നത് നല്ലതാണ്. അലക്കി ഉണക്കിയ ശേഷം അടച്ചുപൂട്ടി വയ്ക്കാതെ വായു കടക്കുന്ന രീതിയില്‍ സൂക്ഷിക്കുക. ചിലര്‍ പ്ലാസ്റ്റിക് കവറില്‍ ഇട്ട് സൂക്ഷിക്കാറുണ്ട്. ഇത് കസവിന്റെ നിറം പോകാന്‍ കാരണമാകും. അതുകൊണ്ട് സൂക്ഷിക്കുന്നത് എവിടെയായാലും വായുസഞ്ചാരമുണ്ടാകുന്നിടത്ത് സൂക്ഷിക്കുക.

Content Highlights :How to keep a Kerala saree clean without losing its beauty

dot image
To advertise here,contact us
dot image