ശബ്ദം കേട്ടാൽ ഒന്ന് കിടുങ്ങും പക്ഷെ ഒരു ക്യൂട്ട് ബേബി ആണ് അദ്ദേഹം; ബിജു മേനോനെക്കുറിച്ച് ശിവകാർത്തികേയൻ

'ഒരു സീനിൽ വോയ്‌സ് എങ്ങനെ ഉപയോഗിക്കണമെന്നത് താങ്കളെ കണ്ടാണ് ഞാൻ പഠിച്ചത്'

ശബ്ദം കേട്ടാൽ ഒന്ന് കിടുങ്ങും പക്ഷെ ഒരു ക്യൂട്ട് ബേബി ആണ് അദ്ദേഹം; ബിജു മേനോനെക്കുറിച്ച് ശിവകാർത്തികേയൻ
dot image

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ ശിവകാർത്തികേയൻ ബിജു മേനോനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വളരെ നല്ല മനസുള്ള വ്യക്തിയാണ് ബിജു മേനോൻ എന്നും ഒരു സീനിൽ വോയ്‌സ് എങ്ങനെ ഉപയോഗിക്കണമെന്നത് അദ്ദേഹത്തെ കണ്ടാണ് പഠിച്ചതെന്നും ശിവകാർത്തികേയൻ പറഞ്ഞു. 'ചിത്രത്തിൽ ബിജു മേനോനും അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ആവേശത്തിലായി. എല്ലാവരെയും പോലെ ഞാൻ അയ്യപ്പനും കോശിയുടെയും ഫാൻ ആണ്. അതിൽ ബിജു മേനോൻ സാർ ചെരുപ്പഴിച്ച് വെച്ച് നടന്നു വരുന്ന സീൻ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഷൂട്ടിൽ അദ്ദേഹം നടന്ന് വന്ന് ഹായ് എന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിൽ പറയുമ്പോൾ നമ്മുടെ ഉള്ളൊന്ന് കിടുങ്ങും. പക്ഷെ സംസാരിച്ച് തുടങ്ങിയാൽ ഒരു ക്യൂട്ട് ബേബി ആണ് അദ്ദേഹം അത്രയും നല്ല മനസാണ് അദ്ദേഹത്തിന്. മദ്രാസി ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് കൊട്ടുകാളി എന്ന എന്റെ നിർമാണത്തിൽ ഉള്ള സിനിമ പുറത്തിറങ്ങിയത്. കേരളത്തിൽ എന്ത് പ്രൊമോഷൻ വേണമെങ്കിലും ഞാൻ വന്ന് ചെയ്ത് തരാം അന്ന് അദ്ദേഹം എന്നോട് വന്ന് പറഞ്ഞു. ഒരു സീനിൽ വോയ്‌സ് എങ്ങനെ ഉപയോഗിക്കണമെന്നത് താങ്കളെ കണ്ടാണ് ഞാൻ പഠിച്ചത്', ശിവകാർത്തികേയൻ പറഞ്ഞു.

'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മദ്രാസി ആദ്യം പ്ലാൻ ചെയ്തത് ബോളിവുഡ് താരം ഷാറൂഖ്‌ ഖാനെ നായകനാക്കി ആയിരുന്നുവെന്നും മുരുഗദോസ് പറഞ്ഞിരുന്നു. മദ്രാസിയുടെ ഐഡിയ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാറൂഖിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മുരുഗദോസ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് എ ആർ മുരുഗദോസ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: Sivakarthikeyan about biju menon

dot image
To advertise here,contact us
dot image