
സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ വിമാനയാത്രക്ക് ഒരുങ്ങുന്നവരെ സംബന്ധിച്ച് ഒരു ഭയപ്പെടുത്തലാണ്. അഹമ്മദാബാദ് വിമാനപകടം ഉണ്ടാക്കിയ ആഘാതം എല്ലാവരുടെയും മനസിലുണ്ട്. കാലാവസ്ഥ വ്യതിയാനം വിമാനപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം കടുത്ത വായു പ്രക്ഷുബ്ധത (Turbulence) ഉണ്ടാകുന്നത് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. റീഡിംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ ജേണല്‍ ഓഫ് ദി അറ്റ്‌മോസ്‌ഫെറിക് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനമാണിത് വ്യക്തമാക്കുകന്നത്. ജെറ്റ് സ്ട്രീമിലൂടെ പറക്കുമ്പോള്‍ വിമാനങ്ങള്‍ക്ക് കടുത്ത Turbulence നേരിടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കി.
അസ്വസ്ഥമായ വായുവിലൂടെ സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ മുകളിലേക്കും താഴേക്കും ഉള്ള ചലനങ്ങള്‍ ശരീരത്തില്‍ 1.5 ഗ്രാമില്‍ കൂടുതല്‍ ബലം ചെലുത്തുന്നതിനെയാണ് Turbulence എന്ന് പറയുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഒരു യാത്രക്കാരനെ സീറ്റില്‍ നിന്ന് ഉയര്‍ത്തുന്നതിന് വരെ ഇത് കാരണമാകും. ടര്‍ബുലന്‍സ് മൂലമുള്ള മരണങ്ങള്‍ വളരെ അപൂര്‍വമാണെങ്കിലും യാത്രക്കാര്‍ക്ക് പരിക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സമീപ വര്‍ഷങ്ങളില്‍ ടര്‍ബുലന്‍സ് സംഭവങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ മരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ഹരിതഗൃഹ വാതകം ഏറ്റവും ഉയര്‍ന്ന തോതില്‍ പുറംതള്ളുമ്പോഴാണ് പ്രക്ഷുബ്ധതയുടെ ഏറ്റവും മോശം ഫലങ്ങള്‍ ദൃശ്യമാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും Co2 പുറംതള്ളുന്നതിന്റെ അളവ് ഏകദേശം ഇരട്ടിയാകും, 2100 ആകുമ്പോഴേക്കും ആഗോള ശരാശരി താപനില 4.4C വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ നിന്ന് വ്യക്തമാക്കുന്നു.
Content Highlights: Turbulence In Planes Set To Worsen Study Warns