റാണ കംബാക്ക്!; ഡല്‍ഹി പ്രീമിയര്‍ ലീഗിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി രാജസ്ഥാൻ താരം

ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റിൽ വെടിക്കെട്ട് സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ നിതീഷ് റാണ.

റാണ കംബാക്ക്!; ഡല്‍ഹി പ്രീമിയര്‍ ലീഗിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി രാജസ്ഥാൻ താരം
dot image

ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റിൽ വെടിക്കെട്ട് സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ നിതീഷ് റാണ. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പർ സ്റ്റാര്‍സിനെതിരെ വെസ്റ്റ് ഡല്‍ഹി ലയണ്‍സിനുവേണ്ടിയായിരുന്നു റാണയുടെ മിന്നും പ്രകടനം. റാണയുടെ വെടിക്കെട്ട് സ‍െഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി ലയണ്‍സ് 202 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.

സൂപ്പര്‍ സ്റ്റാര്‍സിനെതിരെ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ലയണ്‍സിനായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ നിതീഷ് റാണ എട്ട് ഫോറും 15 സിക്സും പറത്തിയാണ് 55 പന്തില്‍ 134 റണ്‍സടിച്ചത്. 42 പന്തിലാണ് റാണ സെഞ്ചുറിയിലെത്തിയത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 11 മത്സരങ്ങളില്‍ 217 റണ്‍സ് മാത്രമാണ് റാണയ്ക്ക് നേടാനായിരുന്നത്. മത്സരത്തിൽ മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍സ് താരമായ ദിഗ്‌വേഷ് റാത്തിയുമായി റാണ വാക്പോരിൽ ഏർപ്പെടുകയും ചെയ്തു.

റാത്തിക്കെതിരെ അ‍ഞ്ച് സിക്സും രണ്ട് ഫോറുമാണ് റാണ പറത്തിയത്. രണ്ടോവര്‍ മാത്രം എറിഞ്ഞ റാത്തി 39 റണ്‍സ് വഴങ്ങി. ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായി കളിച്ച ദിഗ്‌വേഷ് വിക്കറ്റെടുത്തശേഷമുള്ള നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ ശ്രദ്ധേയനായിരുന്നു.

Content Highlights:Rana comeback!; Rajasthan star hits a fiery century in Delhi Premier League

dot image
To advertise here,contact us
dot image