
സ്ഥല പരിമിതി നേരിട്ടതോടെ ഓരോ വീടുകളിലും ഇല്ലാതായത് തോട്ടമാണ്. പൂന്തോട്ടമോ, അടുക്കള തോട്ടമോ എന്തുമാകട്ടെ ഒരു വീട്ടിലേക്ക് വേണ്ട അത്യാവശ്യം വേണ്ടത് ഈ തോട്ടങ്ങളില്‍ നിന്നുതന്നെ സംഘടിപ്പിക്കാമായിരുന്നു. ഇന്ന് കറിവേപ്പില മുതല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. വലിയ സ്ഥലസൗകര്യമില്ലെങ്കിലും മട്ടുപ്പാവിലും മറ്റുമായി ചെറിയ ചട്ടികളില്‍ നിങ്ങള്‍ക്ക് പരിപാലിക്കാന്‍ എളുപ്പമുള്ള ഇവ വീടുകളില്‍ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
തുളസി
പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഔഷധഗുണമുള്ള ചെടിയാണ് തുളസി. ജലദോഷം, ശ്വാസതടസം, സമ്മര്‍ദം മുതലായവ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. സൂര്യപ്രകാശം നല്ലരീതിയില്‍ കിട്ടുന്ന ഒരു സ്ഥലത്ത് വേണം ചെടി വയക്കാന്‍. നിത്യവും നനച്ചുകൊടുക്കാം.
കറിവേപ്പില
കറികള്‍ക്ക് സ്വാദ് നല്‍കുന്നതിനായി മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ഇത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്.
പുതിന
ശരീരത്തെ തണുപ്പിക്കും, ദഹനം മെച്ചപ്പെടുത്തും. ചട്‌നികളില്‍ ഇടുന്നത് നല്ലതാണ്. ഛര്‍ദിക്കും ഗുണം ചെയ്യും. വേനല്‍ക്കാലത്ത് പുതിന ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
മല്ലിയില
മല്ലിയില കറികളിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ദഹനത്തിനും ഇത് വളരെ മികച്ചതാണ്. ഇത് നീര്‍വീക്കം കുറയ്ക്കും. പ്രകൃത്യായുള്ള വിഷസംഹാരിയായി പ്രവര്‍ത്തിക്കും.
കറ്റാര്‍വാഴ
ചര്‍മസംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കറ്റാര്‍വാഴ. മുടി സംരക്ഷണത്തിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് സഹായിക്കും.
പച്ചമുളക്
കറികളില്‍ ഇടാന്‍ വെറുതെ വിഷമടിച്ച പച്ചമുളക് വാങ്ങേണ്ട കാര്യമില്ലല്ലോ. വീടുകളില്‍ വലിയ പരിപാലനമില്ലാതെ വളര്‍ത്താന്‍ കഴിയുന്ന ഇവ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
Content Highlights: Must-Have Plants for Every Indian Household