
ഇന്ത്യൻ താരം കെ എൽ രാഹുലിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. രാഹുൽ അസാമാന്യ പവർ ഹിറ്റിങ് കഴിവുള്ളവനാണെന്നും അദ്ദേഹത്തെ എഴുതി തള്ളരുതെന്നും റെയ്‌ന പറഞ്ഞു.
അടുത്തിടെ സമാപിച്ച ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടും 2025 ഏഷ്യാ കപ്പ് ടീമിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്‌ന മനസുതുറന്നത്.
2025 ലെ ഐപിഎൽ സീസണിൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവച്ചു, 13 ഇന്നിംഗ്‌സുകളിൽ നിന്ന് 149.72 സ്ട്രൈക്ക് റേറ്റിൽ 539 റൺസ് നേടി, അതിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു. സീസണിൽ, 5,000 ഐപിഎൽ റൺസ് എന്ന നാഴികക്കല്ലും അദ്ദേഹം മറികടന്നു.
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ, രാഹുൽ 72 മത്സരങ്ങളിൽ നിന്ന് 139.12 സ്ട്രൈക്ക് റേറ്റിൽ 2,265 റൺസ് നേടിയിട്ടുണ്ട്, അതിൽ രണ്ട് സെഞ്ച്വറിയും 22 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഫോർമാറ്റിൽ അദ്ദേഹം അവസാനമായി കളിച്ചത് 2022 ലെ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു.
Content Highlights:'Don't write Rahul off, he will come back strong in T20'; Suresh Raina supports him