പേശി ബലം നഷ്ടപ്പെടുന്നത് അകാല മരണത്തിന് കാരണമോ? ലക്ഷണങ്ങള്‍ എന്തൊക്കെയാണ്

ആരോഗ്യകരമായ പേശീബലമുള്ള ആളുകള്‍ക്ക് കൂടുതല്‍ സമയം ആക്ടീവായി നില്‍ക്കാന്‍ സാധിക്കും

പേശി ബലം നഷ്ടപ്പെടുന്നത് അകാല മരണത്തിന് കാരണമോ? ലക്ഷണങ്ങള്‍ എന്തൊക്കെയാണ്
dot image

മുപ്പതു വയസു കഴിയുമ്പോള്‍ പലരും നേരിടുന്നൊരു ആരോഗ്യ വെല്ലുവിളിയാണ് പേശീകളുടെ ബലം കുറയുന്നത് (സാര്‍കോപീനിയ). മുപ്പതുവയസിന് ശേഷം ക്രമേണ കുറയുകയും 60 വയസാകുമ്പോഴേക്കും തീരെ ബലമില്ലാകുന്ന അവസ്ഥയുമാണിത്. പേശീകളുടെ ബലം നഷ്ടപ്പെട്ടാല്‍ നടക്കാനും കയറ്റം കയറാനും ഇറങ്ങാനുമൊക്കെ ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നു.

ഇതിനപ്പുറത്തേക്ക് പേശികള്‍ ശരീരത്തിന്‍റെ മറ്റുപല വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകുന്നുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, അസ്ഥികളുടെ ബലം നിലനിര്‍ത്തുക, കൊഴുപ്പിനെ ബേണ്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൊക്കെ പേശീ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. പേശികളുടെ ബലം നഷ്ടപ്പെടുന്നതിലൂടെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അവസ്ഥക്ക് കാരണമാകും. പേശീ ബലം നഷ്ടമായാല്‍ അകാലമരണത്തിന് വരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ആരോഗ്യമുള്ള പേശികള്‍ രോഗങ്ങളെയും പരിക്കുകളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ പേശീബലമുള്ള ആളുകള്‍ക്ക് കൂടുതല്‍ സമയം ആക്ടീവായി നില്‍ക്കാന്‍ സാധിക്കും. ഹൃദ്രോഗം, കാന്‍സർ തുടങ്ങിയ രോഗങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഇത് സഹായിക്കുന്നു. പേശികളുടെ നഷ്ടം വീഴ്ചകള്‍ക്കും ഒടിവുകള്‍ക്കും വഴിവെക്കും. കൂടുതല്‍ രോഗത്തിനും ആയുസ്സ് കുറയ്ക്കുന്നതിനും ഇത് കാരണമാകും.

ശരീരത്തിലെ മെറ്റബോളിസം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ പേശികള്‍ പ്രധാനമാണ്. പേശികള്‍ രക്തത്തിലെ പഞ്ചസാരയെയും ഇന്‍സുലിനെയും നിയന്ത്രിക്കുന്നു, ഇത് പ്രമേഹത്തെയും ഹൃദ്രോഗത്തെയും തടയാന്‍ സഹായിക്കുന്നു. പേശികളുടെ ബലം കുറയുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാവുകയും അത് രോഗാവസ്ഥയിലേക്ക് നയിക്കുകയും ഒപ്പം ഇത് മരണത്തിന് വരെ കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

Content Highlights: Why losing muscle can most likely be a strong sign of early death

dot image
To advertise here,contact us
dot image