'മകള്‍ക്ക് ജന്മദിനത്തില്‍ സെക്‌സ് ടോയ് സമ്മാനം നല്‍കാന്‍ ആഗ്രഹം; അമ്മയ്ക്ക് ബോധമില്ലേയെന്ന് മകള്‍':ഗൗതമി

മകള്‍ക്ക് ജന്മദിനത്തില്‍ സെക്‌സ് ടോയ് സമ്മാനം നല്‍കാന്‍ ആഗ്രഹിച്ചുവെന്ന് നടി ഗൗതമി കപൂർ

dot image

തന്റെ അഭിപ്രായങ്ങളും ചിന്തകളും തുറന്നു പറയുന്നതിലൂടെ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഒഴിയാതെ പിന്തുടരുന്ന നടിയാണ് ഗൗതം കപൂർ. ഇപ്പോൾ തന്റെ മകളുടെ 16-ാം ജന്മദിനത്തിൽ 'സെക്സ് ടോയ്' വാങ്ങി നൽകാൻ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് നടി. ഇത് മകളുമായി ചർച്ച ചെയ്തപ്പോൾ, ‘അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടോ?’ എന്നാണ് മകൾ നൽകിയ മറുപടിയെന്നും ​ഗൗതമി പറഞ്ഞു. തന്‍റെ അമ്മ തനിക്ക് നൽകാത്തത് മകൾക്ക് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ഗൗതമി കൂട്ടിച്ചേർത്തു. ഹൗട്ടര്‍ ഫ്ലൈ എന്ന മാധ്യമത്തിന് മാസങ്ങൾക്ക് മുന്‍പേ നൽകിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്.

'എന്റെ മകൾക്ക് 16 വയസ്സ് തികഞ്ഞപ്പോൾ, അവൾക്ക് ഒരു സെക്സ് ടോയ് അല്ലെങ്കിൽ വൈബ്രേറ്റർ സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ അവളോട് ചർച്ച ചെയ്തപ്പോൾ, 'അമ്മേ, അമ്മയ്ക്ക് ഭ്രാന്താണോ എന്നാണ് അവൾ ചോദിച്ചത്. എത്ര അമ്മമാർ പോയി അവരുടെ പെൺമക്കളോട് ഇങ്ങനെ ചോദിക്കുമെന്ന് അന്വേഷിക്കാൻ ഞാൻ അവളോട് പറഞ്ഞു.

എന്‍റെ അമ്മ എനിക്ക് നല്‍കാത്തത് എന്‍റെ മകള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ എല്ലാം അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒട്ടേറെ സ്ത്രീകള്‍ ഈ അനുഭവങ്ങളൊന്നും ഇല്ലാതെയാണ് ജീവിക്കുന്നത്. പക്ഷേ എന്തുകൊണ്ട്?’ ഗൗതമി ചോദിക്കുന്നു. 'ഇന്ന് എന്‍റെ മകൾക്ക് 19 വയസ്സായി, അന്ന് ഞാന്‍ അങ്ങനെ ചിന്തിച്ചതില്‍ ഇന്നവള്‍ക്ക് അഭിമാനമുണ്ട്. അക്കാര്യത്തില്‍ അവളെന്നെ ബഹുമാനിക്കുന്നു’ ഗൗതമി പറഞ്ഞു.

ഗൗതമിയുടെ തുറന്ന് പറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ നിറയുകയാണ്. ചിലർ അവരുടെ ധൈര്യത്തെയും തുറന്ന മനസിനെയും പ്രശംസിക്കുമ്പോള്‍ മറ്റു പലരും കടുത്ത ഭാഷയിൽ തന്നെ വിമർശിക്കുന്നുണ്ട്.

Content Highlights: Actress Gautami Kapoor says she wanted to gift her daughter a sex toy on her birthday

dot image
To advertise here,contact us
dot image