നൂറ്റാണ്ടിന്റെ വിവാഹം; ചെലവ് 138 കോടിയിലേറെ, വധുവിന്റെ വസ്ത്രത്തിന് മാത്രം 12 കോടി

വിവാഹത്തില്‍ ലോകത്തിലെ ഏറ്റവും ധനികരും പ്രശസ്തരുമായ വ്യക്തികള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

dot image

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത അത്യാഡംബരം നിറഞ്ഞ വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് വെനീസ്. ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെയും മാധ്യമപ്രവര്‍ത്തകയായ ലോറന്‍ സാഞ്ചസിന്റെയും വിവാഹമാണ് നടക്കാന്‍ പോകുന്നത്. ഈ മാസം 24 മുതല്‍ 26 വരെ നടക്കാന്‍ പോകുന്ന വിവാഹത്തിന് ധാരാളം പ്രത്യേകതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവാഹത്തിന്റേതായി പുറത്തുവരുന്ന ചെലവാണ്. നൂറ്റാണ്ടിന്റെ വിവാഹം എന്ന് അറിയപ്പെടുന്ന ഈ വിവാഹത്തിന് 16 മില്യണ്‍ ഡോളര്‍(138 കോടിയിലധികം) രൂപയാണ് ചെലവാകുക എന്നാണ് അഭ്യൂഹം.

ജെഫിന്റെ 500 മില്യണ്‍ ഡോളര്‍ വിലവരുന്ന യാട്ട് ആയ ' കൊറു' വില്‍ വച്ച് ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം നടക്കുന്നത്. മാത്രമല്ല പുരാതനമായ പല വെനീഷ്യന്‍ സ്ഥലങ്ങളിലും ആഘോഷങ്ങള്‍ നടക്കുമത്രേ. വെനീസിലെ മേയറുടെ ഓഫീസ് പറയുന്നതനുസരിച്ച് സാന്‍ ജോര്‍ജിയോ മാഗിയോര്‍ എന്ന പ്രത്യേക ദ്വീപില്‍ നടക്കുന്ന ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 പ്രമുഖരാണ് പങ്കെടുക്കാന്‍ പോകുന്നത്.

2023 ലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.അലങ്കാരത്തിനും വിവാഹ വേദി ഒരുക്കുന്നതിനുമായി എട്ട് കോടിയിലേറെ രൂപയും അതിഥികള്‍ക്കായുള്ള ഭക്ഷണത്തിന് ഒരു മില്യണ്‍ (എട്ട് കോടി രൂപ) യാണ് ചെലവഴിക്കുന്നത്. സാഞ്ചസിന്റെ വസ്ത്രങ്ങള്‍ക്ക് 12 കോടിയിലേറെ രൂപയാണ് ചെലവാകുന്നത്. വിവാഹത്തില്‍ ലോകത്തിലെ ഏറ്റവും ധനികരും പ്രശസ്തരുമായ വ്യക്തികള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

61 കാരനായ ജെഫ് നേരത്തെ മക്കെന്‍സി സ്‌കോട്ടിനെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്. 55 കാരിയായ ലോറന്‍ സാഞ്ചസ് മുന്‍പ് ടാലന്റ് ഏജന്റ് പാട്രിക് വൈറ്റ്‌സെലിനെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

Content Highlights :The wedding of the century is about to take place. The wedding of Amazon founder and American billionaire Jeff Bezos and journalist Lauren Sanchez is about to take place

dot image
To advertise here,contact us
dot image