'പിങ്ക്കളർ തന്നെ വേണം, കാശ് ഒരു പ്രശ്‌നമല്ല'; 1 വയസുള്ള മകൾക്ക് ഫാദേഴ്‌സ് ഡേ സമ്മാനമായി റോൾസ് റോയിസ് കാർ

ഇന്ത്യന്‍ വ്യവസായിയായ സതീഷ് സന്‍പാല്‍ ആണ് മകള്‍ക്ക് ഫാദേഴ്‌സ് ഡെ സമ്മാനമായി പിങ്ക് റോൾസ് റോയിസ് കാർ നല്‍കിയത്

'പിങ്ക്കളർ തന്നെ വേണം, കാശ് ഒരു പ്രശ്‌നമല്ല'; 1 വയസുള്ള മകൾക്ക് ഫാദേഴ്‌സ് ഡേ സമ്മാനമായി റോൾസ് റോയിസ് കാർ
dot image

ഫാദേഴ്‌സ് ഡേ ആയിട്ട് മകള്‍ക്ക് ഒരു ഗിഫ്റ്റ് കൊടുക്കാതെ എങ്ങനെ ശരിയാകും? എങ്കില്‍ പിന്നെ ഒരു റോള്‍സ് റോയിസ് തന്നെ ആയിക്കോട്ടേന്ന് അച്ഛന്‍ അതും പിങ്ക് കളറില്‍. ഫാദേഴ്‌സ് ഡേയുടെ ഭാഗമായി ഒരു വയസുള്ള മകള്‍ക്ക് റോള്‍സ് റോയിസ് സമ്മാനമായി നല്‍കിയ പിതാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ വ്യവസായിയും ANAX ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകനുമായ സതീഷ് സന്‍പാലാണ് തന്റെ ഒരു വയസ് പ്രായമുള്ള മകള്‍ ഇസബെല്ല സന്‍പാലിന് പിങ്ക് റോള്‍സ് റോയിസ് സമ്മാനിച്ചത്.

സതീഷും ഭാര്യ തബിന്ദയും മകളോടൊപ്പം ദുബായിലെ ഷോറൂമിലെത്തി കാര്‍ സ്വന്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇസബെല്ലയ്ക്ക് മാതാപിതാക്കള്‍ ചേര്‍ന്ന് കാര്‍ സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പിങ്ക് നിറത്തിലാണ് കാറിന്റെ എക്സ്റ്റീരിയറും, ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. കാറിന്റെ നെയിം പ്ലേറ്റില്‍ 'കണ്‍ഗ്രാജുലേഷന്‍സ് ഇസബെല്ല' എന്ന് എഴുതിയിട്ടുണ്ട്. കുഞ്ഞിന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്യിച്ച് ഇംഗ്ലണ്ടില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്തതാണ് വാഹനം. സീറ്റുകളിലും ഇസബെല്ല എന്ന പേര് എഴുതിയിട്ടുണ്ട്.

സതീഷ് സന്‍പാല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇത് ആദ്യമായല്ല. ഫെബ്രുവരിയില്‍ ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയലില്‍ വച്ച് നടത്തിയ ഇസബെല്ലയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടത്തിയ അത്യാഡംബര വിരുന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രശസ്ത ബോളിവുഡ് താരങ്ങളും മറ്റ് നിരവധി പ്രശസ്തരും അന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തി. ഹോട്ടലിനുള്ളില്‍ മഞ്ഞുകാലത്തിന്റെ പ്രതീതി ഉണ്ടാക്കിയായിരുന്നു അന്നത്തെ ആഘോഷങ്ങള്‍.

Content Highlight; Pink Rolls-Royce Gifted to 1-Year-Old by Indian Business Tycoon

dot image
To advertise here,contact us
dot image