'കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്,ഞാൻ കോൺഷ്യസായി, അപ്പോൾ നവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു'; സൈജു കുറുപ്പ്

നവ്യനായര്‍ക്കൊപ്പമുള്ള ഒരു സിനിമയില്‍ കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന രംഗത്തെ കുറിച്ച് പറയുകയായിരുന്നു താരം

'കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്,ഞാൻ കോൺഷ്യസായി, അപ്പോൾ നവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു'; സൈജു കുറുപ്പ്
dot image

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൈജു കുറുപ്പ്. നായകനായും സഹനടനായുമൊക്കെ പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം വമ്പന്‍ ഹിറ്റായിരുന്നു.

നവ്യനായര്‍ക്കൊപ്പമുള്ള ഒരു സിനിമയില്‍ കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന രംഗത്തില്‍ താന്‍ ശങ്കിച്ചു നിന്നപ്പോള്‍ നവ്യ നായര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്. ിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

'ഞാനും നവ്യയും കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. കെട്ടിപ്പിടിക്കുമ്പോള്‍ ഞാന്‍ കോണ്‍ഷ്യസ് ആകും. ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്, പക്ഷെ ഭാര്യയല്ലല്ലോ. മേക്ക് ബിലീഫാണല്ലോ. ഭാര്യയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നണം. ഞാന്‍ ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് കെട്ടിപ്പിടിക്കുന്നത്.

അപ്പോള്‍ നവ്യ ചോദിച്ചു, എന്താ സൈജു പ്രശ്നം? ഞാന്‍ കുറച്ച് കോണ്‍ഷ്യസ് ആണെന്ന് പറഞ്ഞു.ഒന്നും ആവശ്യമില്ല. പ്രക്ഷേകര്‍ക്ക് കെമിസ്ട്രി ഫീല്‍ ചെയ്യണമെങ്കില്‍, നമ്മള്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് തോന്നണമെങ്കില്‍ നിങ്ങള്‍ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പോലെ കെട്ടിപ്പിടിക്കണം എന്ന് നവ്യ പറഞ്ഞു. ഇത് അവര്‍ തന്നെ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായി. ഇല്ലെങ്കില്‍ ഞാന്‍ ചോദിക്കണം. ചോദിക്കാന്‍ മടിയാണ്.

നവ്യയുമായി നേരത്തെ ഒരുത്തീ എന്ന സിനിമ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവുമായാണ് അഭിനയിച്ചിട്ടുള്ളത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്.അത് കഴിഞ്ഞ് പിന്നെ ഞാന്‍ അവരോട് പറയും. കുടുംബമായിട്ട് അഭിനയിക്കുമ്പോള്‍ വീട്ടില്‍ വെക്കാനായി ഫാമിലി ഫോട്ടോ എടുത്ത് വെക്കും ആദ്യ ദിവസം തന്നെ. ഭാര്യയായി അഭിനയിക്കുന്ന നടിയെ അന്ന് പരിചയപ്പെട്ടതേ ഉണ്ടാകൂ. പക്ഷെ ഫാമിലി ഫോട്ടോയില്‍ തോളില്‍ കയ്യിടേണ്ടി വരും. അതിനാല്‍ ഞാന്‍ തോളില്‍ കൈ വച്ചോട്ടെ എന്ന് അനുവാദം ചോദിക്കും- സൈജു കുറുപ്പ് പറഞ്ഞു.

Content Highlights: Saiju Kurup speaks about a scene involving a hug with Navya Nair in a movie.

dot image
To advertise here,contact us
dot image