പഞ്ചമിയും ആത്മാവും കവടി നിരത്തലുമൊക്കെയായി 'ഉന്മാദ'ത്തിന്റെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

പോലീസ് യൂണിഫോമിലും സാധാരണക്കാരനായും രണ്ട് ഷെല്ലിയോ? പോസ്റ്റര്‍ ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ

പഞ്ചമിയും ആത്മാവും കവടി നിരത്തലുമൊക്കെയായി 'ഉന്മാദ'ത്തിന്റെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു
dot image

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ 'ഉന്മാദം' തിയേറ്ററുകളില്‍ പ്രേക്ഷക പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ ചിത്രത്തിലേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഷെല്ലിയുടെ രണ്ട് വേഷപ്പകര്‍ച്ചകളാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം ചിത്രത്തിലെ മറ്റ് നാല് കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും പോസ്റ്ററില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

സത്യമേത്? മിഥ്യയേത്? എന്ന ചോദ്യവും അതിനിടകലര്‍ന്ന് വരുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും ജ്യോതിഷ സംബന്ധമായ ഇടപെടലുകളുമൊക്കെയാണ് ഈ സംഭാഷണങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തെ പോലീസ് യൂണിഫോമിലും സാധാരണക്കാരനായുമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ഒരു മനുഷ്യ മനസ്സിന്റെ ഉള്ളില്‍ തന്നെയുള്ള വിശ്വാസവും അന്ധ വിശ്വാസവും യുക്തിയുമൊക്കെ ഡീകോഡ് ചെയ്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വലിയ രീതിയില്‍ ഈ പോസ്റ്റര്‍ എങ്ങും ചര്‍ച്ചയായി കഴിഞ്ഞു.

മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ എന്നതിലുപരി മനുഷ്യരുടെ നിഗൂഢമായ മാനസിക വ്യാപാരങ്ങളും അതീന്ദ്രിയ കാഴ്ചകളുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് തിയേറ്റര്‍ ടോക്ക്. ഉള്ളില്‍ സിനിമയെ സ്‌നേഹിക്കുന്ന എഴുത്താകാരനാവാന്‍ ആഗ്രഹിക്കുന്ന ഷെല്ലി എന്ന പോലീസുകാരനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഷാഹി കബീറിന്റെ അളന്നുമുറിച്ച തിരക്കഥയെ കിരണ്‍ ദാസ് ഏറെ നന്നായി കൈയ്യടക്കത്തോടെ തിരശ്ശീലയില്‍ എത്തിച്ചിരിക്കുന്നുവെന്നും ഏവരും അഭിപ്രായപ്പെടുന്നുണ്ട്.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ്. ദേശീയ പുരസ്‌കാര ജേതാവുകൂടിയായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.

ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന 'ഉന്മാദം' നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ഛായാഗ്രഹണം: അര്‍ജുന്‍ സേതു, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: മുജീബ് മജീദ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: The new poster for 'Unmadam' is sparking discussion; social media is decoding the poster.

dot image
To advertise here,contact us
dot image