

മദ്യലഹരിയിലായിരുന്ന ഒരു യുവതിയും ടാക്‌സി ഡ്രൈവറും തമ്മിലുളള തര്‍ക്കവും യുവതി ക്യാബ് ഡ്രൈവറെ മര്‍ദ്ദിക്കുന്നതുമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ഡ്രൈവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. യാത്രയ്ക്കിടയില്‍ പിന്‍ സീറ്റില്‍ ഇരുന്ന യുവതി ആദ്യം തന്നെ ശകാരിക്കുകയായിരുന്നുവെന്നും പിന്നീട് അടിയ്ക്കാന്‍ തുടങ്ങിയെന്നും ഡ്രൈവർ പറയുന്നു.
തന്നെ തൊടരുത് എന്ന് ഡ്രൈവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പക്ഷേ യുവതി ഡ്രൈവറെ വീണ്ടും അടിക്കുകയായിരുന്നു. പിന്നീട് മദ്യലഹരിയില്‍ ഡ്രൈവറോട് തന്നെ ശരിക്കുള്ള സ്ഥലത്ത് ഇറക്കാന്‍ പറയുന്നുമുണ്ട്. ഇത് നിങ്ങള്‍ പറഞ്ഞ സ്ഥലമാണ് ഇറങ്ങിക്കോളൂ എന്ന് ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും സ്ത്രീ ഇതല്ല സ്ഥലം എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഡ്രൈവറെ വീണ്ടും തല്ലാനും തുടങ്ങി. തുടർന്ന് ഡ്രൈവര്‍ ക്യാബില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
സംഭവം ദുബായില്‍ നിന്നുള്ളതാണോ എന്നാണ് വീഡിയോ കണ്ട പലരും സംശയം പ്രകടിപ്പിക്കുന്നത്. പലരും ക്യാബ് ഡ്രൈവറോട് പൊലീസില്‍ കാര്യം പറയാനാണ് ആവശ്യപ്പെടുന്നത്. ഒരു കാഴ്ചക്കാരന്‍ പറയുന്നത് 'ഇത് ദുബായ് ആണോ എന്ന് ഉറപ്പില്ല, ഇത് യഥാര്‍ഥ ദുബായ് ആണെങ്കില്‍ ഈ പ്രവൃത്തിയുടെ ഫലം അവര്‍ അനുഭവിക്കും'. ഇത് ദുബായ് യുടെ സല്‍പ്പേരിന് കളങ്കം വരുത്തും എന്നൊക്കെ പലരും അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.
Content Highlights :A video of an argument between a drunk woman and a taxi driver and the woman beating up the cab driver