തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടിത്തം; 150 ബൈക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു

വിഷയത്തില്‍ ടൂവീലര്‍ യൂസേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടിത്തം; 150 ബൈക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു
dot image

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ തീപ്പിടിത്തത്തില്‍ കത്തിനശിച്ച 150 ബൈക്കുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. റെയില്‍വേയുടെ അംഗീകൃത പാര്‍ക്കിങ് സ്ഥലത്ത് നിശ്ചിത ഫീസടച്ച് സൂക്ഷിക്കാനേല്‍പ്പിച്ച വാഹനങ്ങളാണ് അഗ്നിക്കിരയായത്.

ആകെ 323 ഇരുചക്രവാഹനങ്ങളാണ് കത്തിയത്. അന്‍പതോളം ബൈക്കുകള്‍ക്ക് മാത്രമാണ് ഫുള്‍ കവറേജ് ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നത്. അവര്‍ക്ക് കമ്പനി പണം നല്‍കി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഉള്ള ബാക്കി വാഹനങ്ങള്‍ക്ക് കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കി. ആര്‍സി ബുക്ക് പരിശോധിച്ച് വാഹനത്തിന്റെ പഴക്കം അനുസരിച്ച് 10,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് ലഭിച്ചത്.

വിഷയത്തില്‍ ടൂവീലര്‍ യൂസേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Content Highlights: Fire at Thrissur Railway Station: Compensation Provided to 150 Bike Owners

dot image
To advertise here,contact us
dot image