

നമ്മളെല്ലാവരും ദിവസവും കറന്‍സിനോട്ടുകള്‍ കൈകാര്യം ചെയ്യുന്നവരാണ്. ഈ നോട്ടുകള്‍ കാഴ്ചയില്‍ പേപ്പര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് തോന്നുന്നത് അല്ലേ. ശരിക്കും കറന്‍സി നോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(RBI) നിര്‍ദേശപ്രകാരം കറന്‍സി നോട്ടുകള്‍ സാധാരണ പേപ്പര്‍ കൊണ്ടല്ല നിര്‍മ്മിച്ചിരിക്കുന്നത്. നോട്ടിന്റെ ഈടും സുരക്ഷയും ഒക്കെ കണക്കിലെടുത്ത് 100 ശതമാനം കോട്ടണ്‍ ഫൈബര്‍ കൊണ്ടാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്.
കടലാസിനെ അപേക്ഷിച്ച് പരുത്തികൊണ്ടുണ്ടാക്കിയ നോട്ടുകള്‍ക്ക് നിരവധി ഗുണങ്ങളുണ്ട്. അവയ്ക്ക് കൂടുതല്‍ കട്ടിയുണ്ട്. ഇവ എളുപ്പത്തില്‍ കീറില്ല. ആവര്‍ത്തിച്ച് മടക്കുക, ഈര്‍പ്പം ഏല്‍ക്കുക, ദൈനംദിന ഉപയോഗംകൊണ്ടുളള തേയ്മാനം എന്നിവയെ ഒക്കെ പ്രതിരോധിക്കാന്‍ പരുത്തിയ്ക്ക് കഴിയും. പരുത്തി അടിസ്ഥാനമാക്കിയുള്ള കറന്‍സി ഉപയോഗിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ്.

Security Thred - നോട്ടിലൂടെ കടന്നുപോകുന്ന ഒരു വെള്ളി രേഖ
Watermark & Electrotype Watermark- വെളിച്ചത്തിനെതിരെ നോട്ട് പിടിക്കുമ്പോള്‍ മാത്രം ദൃശ്യമാകുന്ന ഛായാചിത്രങ്ങളും രൂപങ്ങളും
Latest Image- ചില കോണുകളില്‍ മാത്രം ദൃശ്യമാകുന്ന മറഞ്ഞിരിക്കുന്ന ചിഹ്നങ്ങള്‍
Microlettering - ആര്‍ബിഐ അല്ലെങ്കില്‍ ഡിനോമിനേഷന്‍ പോലുള്ള ചെറിയ വാചകം, വലുതാക്കി മാത്രമേ വായിക്കാന്‍ കഴിയൂ.
See -Through Register - ഇരുവശത്തും അച്ചടിച്ച ഒരു അപൂര്‍ണ്ണമായ ഡിസൈന്‍, വെളിച്ചത്തിനെതിരെ പിടിക്കുമ്പോള്‍ ഒരു പൂര്‍ണ ചിത്രം രൂപപ്പെടുത്തുന്നു.
Governors Signature and RBI Seel - ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പും സീലും.ആധികാരികതയുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയാണ് ഇത്.
Colour Shifting Ink - 500 രൂപയിലുംമറ്റും കാണുന്ന തരത്തിലുള്ള കാഴ്ചാ കോണിനെ ആശ്രയിച്ച് സംഖ്യയുടെ നിറം പച്ചയില്‍നിന്ന് നീലയിലേക്ക് മാറുന്നു.
ഈ ഘടകങ്ങള്‍ നോട്ടുകള്‍ വ്യജമായി നിര്‍മ്മിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. മാത്രമല്ല ഒരു നോട്ട് വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള എളുപ്പവഴികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നു.
Content Highlights :Learn about the production of currency notes and how to identify counterfeit notes.