ഇതെന്ത് മറിമായം ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു ; ഇന്നത്തെ സ്വർണ വില അറിയേണ്ടേ ?

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷയിന്മേൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു

ഇതെന്ത് മറിമായം ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു ; ഇന്നത്തെ സ്വർണ വില അറിയേണ്ടേ ?
ജാസ്മിൻ ജമാൽ
1 min read|09 Apr 2026, 11:13 am
dot image

തുടർച്ചയായ മൂന്നാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില മുന്നേറുകയാണ്. ഇറാനും അമേരിക്കയും തമ്മിൽ താത്കാലിക വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് സ്വർണം കുതിക്കുന്നത്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2.5% ഉയർന്ന് 4,721.62 ഡോളർ എന്ന നിലയിൽ എത്തി. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് ജനുവരി 29ന് 1,31,160 രൂപ എന്ന റെക്കോർഡും തൊട്ടു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷയിന്മേൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയായി. ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയുമായി.

GOLD JEWELLERY

ഇന്നത്തെ സ്വർണവില

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് . 22 കാരറ്റ് സ്വർണം പവന് 1,11,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,885 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് മുന്നേറ്റത്തിൽ നിന്നും ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുടെ കുറവുമാണ് ഇന്നുണ്ടായിരിക്കുന്നത് . 18 കാരറ്റ് സ്വർണത്തിന് പവന് 91,280 രൂപയും ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിനാകട്ടെ ഗ്രാമിന് 8,885 രൂപയും പവന് 71,080 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,730 രൂപയും പവന് 45,840 രൂപയുമാണ് ഇന്നത്തെ വില.

വെളളിവിലയിൽ ഇന്ന് കാര്യമായ മാറ്റം ഇല്ല. വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 എന്ന നിലയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.

ഏപ്രില്‍ മാസത്തെ സ്വര്‍ണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
    ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
    വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360
    ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
  • ഏപ്രില്‍ 8 - 1,12800 രൂപ
GOLD

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോർഡ് കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവിലയും ഡോളറിന്റെ മുന്നേറ്റവുമെല്ലാം സ്വർണത്തിന്റെ ഇടിവിനു കാരണമായി. ഒരു ഘട്ടത്തില്‍ പവന് ഒരു ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും ഏപ്രിൽ 8 നു റെക്കോർഡ് മുന്നേറ്റം രേഖപ്പെടുത്തുന്നത്.

dot image
To advertise here,contact us
dot image