

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് ചർച്ചയാകുന്നത്.
ഏപ്രിൽ നാലിന് മോഹൻലാലും മമ്മൂട്ടിയും ചേർന്ന് രണ്ട് സ്ഥലങ്ങളിലായി ഒരേ സമയം ട്രെയ്‌ലർ ലോഞ്ച് ചെയ്യും. നാലാം തീയതി വൈകുന്നേരം ആറ് മണിക്ക് മോഹൻലാൽ എറണാകുളം കവിത തിയേറ്ററിലും മമ്മൂട്ടി തൃശൂർ രാഗത്തിലും വെച്ച് ട്രെയ്‌ലർ ലോഞ്ച് ചെയ്യും. 3 മിനിറ്റ് 29 സെക്കന്‍ഡ് ആണ് ട്രെയ്‍ലറിന്‍റെ റണ്ണിംഗ് ടൈം. മലയാളത്തില്‍ വന്നിട്ടുള്ള ദൈര്‍ഘ്യമുള്ള ട്രെയ്‍ലറുകളില്‍ ഒന്നാണ് പേട്രിയറ്റിൻ്റേത്. ഇതിന് തൊട്ട് മുൻപ് ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ലൂസിഫറിന്‍റെ ട്രെയ്‍ലറിന് 3 മിനിറ്റ് 22 സെക്കന്‍ഡും എമ്പുരാന്‍റേതിന് 3 മിനിറ്റ് 51 സെക്കന്‍ഡും ദൈര്‍ഘ്യം ഉണ്ടായിരുന്നു.
HISTORY IN THE MAKING 🔥🔥
— Ramesh Bala (@rameshlaus) April 2, 2026
Malayalam cinema’s biggest spectacle #Patriot sets a PAN-INDIAN FIRST 💥
Megastars Mammootty & Mohanlal to launch the trailer simultaneously with fans across TWO cities 🤯
📍 Ragam Theatre, Thrissur
📍 Kavitha Theatre, Ernakulam
🗓 April 4 | ⏰ 6 PM… pic.twitter.com/fQjaWlfGUy
ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. ഒരു ചടങ്ങിൽ വെച്ച് പ്രേക്ഷകരോട് സംസാരിക്കവെയാണ് ഫഹദ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. മെയ് ഒന്നിനാണ് സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Mohanlal and Mammootty to launch patriot trailer on April 4th with fans