ഇനി അങ്കം അങ്ങ് ലണ്ടനിൽ; വമ്പന്മാരുടെ യൂണിറ്റി കപ്പ് കളിക്കാൻ നീലപ്പട

ഏഷ്യൻ കപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ച ഇന്ത്യൻ ടീമിന് അടുത്ത അങ്കം ഇനി ലണ്ടനിൽ.

ഇനി അങ്കം അങ്ങ് ലണ്ടനിൽ; വമ്പന്മാരുടെ യൂണിറ്റി കപ്പ് കളിക്കാൻ നീലപ്പട
dot image

ഏഷ്യൻ കപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ച ഇന്ത്യൻ ടീമിന് അടുത്ത അങ്കം ഇനി ലണ്ടനിൽ. ലണ്ടനിൽ മെയ് 26 മുതൽ 30 വരെ നടക്കാനിരിക്കുന്ന നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന 'യൂണിറ്റി കപ്പ്' ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ടീം കളിക്കും.

ഫിഫ റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള കരുത്തരായ നൈജീരിയയും 71-ാം സ്ഥാനത്തുള്ള ജമൈക്കയുമാണ് ടൂടൂർണമെന്റിലെ പ്രധാന ആകർഷണങ്ങൾ. 136-ാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യ ഈ ടൂർണമെന്റിലേക്ക് ക്ഷണം ലഭിക്കുന്നത്.

2004-ൽ ആരംഭിച്ച യൂണിറ്റി കപ്പ്, ലണ്ടനിലെ വിവിധ രാജ്യക്കാരായ പ്രവാസികളെ ലക്ഷ്യമിട്ടാണ് നടത്തപ്പെടുന്നത്. ലണ്ടനിലെ ഇന്ത്യക്കാരുടെ ബാഹുല്യവും ഈ ക്ഷണത്തിന് പിന്നിലുണ്ട്.

Content highlights: team india to participate in unity cup 2026- ondon cricket tournament

dot image
To advertise here,contact us
dot image