എന്‍ഡിഎ 210 സീറ്റ് പറയുമോയെന്നാണ് എന്റെ സംശയം, യുഡിഎഫ് അധികാരത്തില്‍ വരും: രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ തൊണ്ടി മുതല്‍ എവിടെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു

എന്‍ഡിഎ 210 സീറ്റ് പറയുമോയെന്നാണ് എന്റെ സംശയം, യുഡിഎഫ് അധികാരത്തില്‍ വരും: രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് കണക്കുകൂട്ടുന്ന 110 സീറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്‍ഡിഎ ഇനി 210 പറയുമോ എന്നാണ് തന്റെ സംശയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകം കളിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'എന്‍ഡിഎ 210 പറയുമോയെന്നാണ് എന്റെ സംശയം. പിണറായി വിജയന്‍ ഒരു നാടകവും കളിക്കേണ്ട. കേരളത്തിലെ ജനങ്ങള്‍ക്കറിയാം. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോവുകയാണെന്ന്', രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ തൊണ്ടി മുതല്‍ എവിടെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അക്കാര്യം പ്രത്യേക അന്വേഷണ സംഘം പറയുന്നില്ല. ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധന്റെ കൈയ്യിലുണ്ടായിരുന്ന 300 ഗ്രാം മാത്രം അല്ലല്ലോ. ആളുകളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം തൊണ്ടി മുതലും കണ്ടുപിടിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്‌ഐടിയുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിപിഐഎമ്മുമായി ആഭിമുഖ്യമുള്ള പൊലീസ് അസോസിയേഷനിലെ രണ്ടുപേരെ എസ്‌ഐടിയിലേക്ക് എടുത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സീറോ മലബാര്‍ സഭ ആസ്ഥാനത്തെത്തിയതില്‍ തെറ്റില്ലെന്നും അക്കാര്യം താനുമായി സംസാരിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം ചേര്‍ന്ന പ്രത്യേക യോഗത്തിലായിരുന്നു മന്ത്രിമാരുടെ മുന്നില്‍ മുഖ്യമന്ത്രി നിര്‍ദേശം വെച്ചത്.

Content Highlights: assembly election 2026 UDF will come to power Said Ramesh Chennithala

dot image
To advertise here,contact us
dot image