

മുട്ട നമ്മുടെ ഭക്ഷണത്തിലെ പ്രധാനിയാണ്. ഒരു മുട്ടയെങ്കിലും കഴിച്ചില്ലെങ്കില്‍ ദിവസം പൂര്‍ണമാവില്ലെന്ന് കരുതുന്നവരുമുണ്ട്. ജിമ്മില്‍ പോകുന്നവര്‍, ഡയറ്റ് ചെയ്യുന്നവര്‍ തുടങ്ങിയവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഘടകവും മുട്ട തന്നെ. എന്നാല്‍, മുട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോടിക് നൈട്രോഫ്യൂറാന്‍ അവശിഷ്ടങ്ങള്‍ ക്യാന്‍സറിന് കാരണമാകുമോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. ഇതിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

ആന്റിമൈക്രോബിയല്‍ മരുന്നുകളാണ് നൈട്രോഫ്യൂറാനുകള്‍. സാധാരണയായി ഇറച്ചിക്കായി ഉപയോഗിക്കുന്ന മാംസങ്ങളിലാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇറച്ചിക്കായി ഉപയോഗിക്കുന്ന ജീവികളില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നൈട്രോഫ്യൂറാന്‍ ഉപയോഗം പരിമിതപ്പെടുത്തി. എന്നാല്‍ മുട്ടയിലെ നൈട്രോഫ്യൂറാനുകളെക്കുറിച്ച് ചർച്ച വന്നതോടെ ആളുകള്‍ പരിഭ്രാന്തരായി.
വളരെ കുറച്ച് ചെറിയ ഫാമുകളില്‍ നൈട്രോഫ്യൂറാനുകളുടെ ചുരുങ്ങിയ തോതിലുള്ള ഉപയോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഹാനീകരമായ രീതിയിലല്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 2023ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 98% ഇറച്ചിയിലും മറ്റും ദോഷകരമല്ലാത്ത രീതിയിലാണ് നൈട്രോഫ്യൂറാന്റെ അളവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യ വസ്തുക്കളില്‍ നൈട്രോഫ്യൂറാന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നൈട്രോഫ്യൂറാനുമായുള്ള ദീര്‍ഘകാല സമ്പര്‍ക്കം ക്യാന്‍സറിന് കാരണമാകുമെന്നതിനാലാണ് ഇത് നിരോധിച്ചിട്ടുള്ളത്.
Content Highlight; Do Eggs with Antibiotic Traces Cause Cancer? The Real Facts